ചേ​ല​ക്ക​ര തി​രി​കെപ്പി​ടി​ക്കു​ം: വി​.ഡി. സ​തീ​ശ​ൻ
Tuesday, October 22, 2024 2:53 AM IST
പ​ഴ​യ​ന്നൂ​ർ: ചി​ട്ട​യാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ ചേ​ല​ക്ക​ര മ​ണ്ഡ​ലം തി​രി​കെ​പ്പിടി​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. രാ​ജ്യ​ത്ത് ഭി​ന്നി​പ്പു​ണ്ടാ​ക്കാ​ൻ കേ​ന്ദ്രം ശ്ര​മി​ക്കു​ന്നു. മ​ല​പ്പു​റം ജി​ല്ല​ക്കെ​തി​രാ​യ പ​രാ​മ​ർ​ശം ആ​സൂ​ത്രി​ത​മാ​ണ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. യു​ഡി​ഫ് ക​ൺ​വ​ൻ​ഷ​ൻ ചേ​ല​ക്ക​ര സ്റ്റാ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ പി.​എം. അ​മീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പ​ദാ​സ് മു​ൻ​ഷി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

പാ​ണ​ക്കാ​ട് സാ​ദി​ക്ക​ലി ശി​ഹാ​ബ് ത​ങ്ങ​ൾ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, വി.​എം. സു​ധീ​ര​ൻ, എം.​എം. ഹ​സ​ൻ, എം​പി​മാ​രാ​യ ബെ​ന്നി ബ​ഹ​നാ​ൻ, വി.​കെ. ശ്രീ​ക​ണ്ഠ​ൻ, യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ മോ​ൻ​സ് ജോ​സ​ഫ്, എം​എ​ൽ​എ​മാ​രാ​യ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ് ണ​ൻ, അ​നൂ​പ് ജേ​ക്ക​ബ്, മാ​ണി സി. ​കാ​പ്പ​ൻ, പി.​സി. വി​ഷ്ണു​നാ​ഥ്, ആ​ർ​എ​സ്പി നേ​താ​വ് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി, കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​വ് തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ, സി​എം​പി നേ​താ​വ് എം.​പി. സാ​ജു, ഫോ​ർ​വേ​ഡ് ബ്ലോ​ക്ക് നേ​താ​വ് ജി. ​ദേ​വ​രാ​ജ​ൻ, രാ​ജ​ൻ ബാ​ബു, സ്ഥാ​നാ​ർ​ഥി ര​മ്യ ഹ​രി​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


തു​ട​ർ​ന്നു​ന​ട​ന്ന റോ​ഡ്‌​ഷോ​യി​ൽ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ പ​ങ്കെ​ടു​ത്തു. ഇ. ​വേ​ണു​ഗോ​പാ​ല​മേ​നോ​ൻ, പി.​എം. അ​നീ​ഷ്, എം. ​കൃ​ഷ്ണ​ൻ, എ. ​രാ​ധാ​കൃ​ഷ്ണ​ൻ, ടി.​കെ. സൈ​ത​ല​വി, ഷാ​ജി തോ​മ​സ്, ജോ​ൺ ആ​ടു​പാ​റ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.