പോ​ൾ​വാ​ൾ​ട്ടി​ൽ ട്രി​പ്പി​ൾ​നേ​ട്ടം
Tuesday, October 22, 2024 2:54 AM IST
കു​ന്നം​കു​ളം: പോ​ൾ​വാ​ൾ​ട്ട് മ​ത്സ​ര​ങ്ങ​ളി​ൽ ട്രി​പ്പി​ൾ നേ​ട്ട​വു​മാ​യി ചൂ​ണ്ട​ൽ എ​ൽ​ഐ​ജി​എ​ച്ച്എ​സി​ലെ താ​ര​ങ്ങ​ൾ. സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ആ​ദ്യ ര​ണ്ടു സ്ഥാ​ന​ങ്ങ​ളും ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ൽ ര​ണ്ടാം​സ്ഥാ​ന​വും നേ​ടി​യാ​ണ് ചൂ​ണ്ട​ൽ വി​ജ​യം ആ​ഘോ​ഷി​ച്ച​ത്. പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ ആ​വ​ണി സു​ജി​ത്താ​ണ് ഒ​ന്നാം​സ്ഥാ​നം നേ​ടി​യ​ത്. മു​തു​വ​ന്നൂ​ർ സ്വ​ദേ​ശി​ക​ളാ​യ സു​ജി​ത്-​സ​രി​ത ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​യ ആ​വ​ണി, 1.70 മീ​റ്റ​ർ ചാ​ടി​യാ​ണ് ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​തേ സ്കൂ​ളി​ലെ ത​ന്നെ അ​ൻ​ഷി​ത അ​ബ്ദു​ൽ റ​സാ​ഖ് ര​ണ്ടാ​മ​തെ​ത്തി. പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യും കേ​ച്ചേ​രി തൂ​വാ​നം സ്വ​ദേ​ശി​യും ദു​ബാ​യി​യി​ലെ എ​യ​ർ​പോ​ർ​ട്ട് ജീ​വ​ന​ക്കാ​ര​നു​മാ​യ അ​ബ്ദു​ൾ റ​സാ​ഖി​ന്‍റെ​യും സെ​ബീ​ന​യു​ടെ​യും മ​ക​ളു​മാ​യ അ​ൻ​ഷി​ത ക​ന്നി​യ​ങ്ക​ത്തി​ലാ​ണ് ര​ണ്ടാം​സ്ഥാ​നം നേ​ടു​ന്ന​ത്. മ​തി​യാ​യ സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​തി​രു​ന്നി​ട്ടും ര​ണ്ടു​മാ​സം​മു​ന്പ് എ​ത്തി​യ കാ​യി​കാ​ധ്യാ​പ​ക​ൻ കെ.​ഒ. വി​ത്സ​ണി​ന്‍റെ ചി​ട്ട​യാ​യ പ​രി​ശീ​ല​ന​മാ​ണ് വി​ജ​യ​ത്തി​ലേ​ക്കു ന​യി​ച്ച​ത്. പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി എം.​എ​ൻ. ഇ​ഷ​ൽ സ​മ​റി​ൻ ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ൽ ര​ണ്ടാം​സ്ഥാ​ന​വും നേ​ടി​യ​തോ​ടെ ഒ​രേ വി​ഭാ​ഗ​ത്തി​ൽ മൂ​ന്നു നേ​ട്ട​ങ്ങ​ൾ കൊ​യ്യാ​ൻ സ്കൂ​ളി​നു ക​ഴി​ഞ്ഞു.