ലോ​റി ബൈ​ക്കി​ലി​ടി​ച്ച് വി​ദ്യാ​ര്‍​ഥി മ​രി​ച്ചു
Monday, October 21, 2024 11:11 PM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ആ​ലു​വ​യ്ക്ക​ടു​ത്ത് ചൊ​വ്വ​ര​യി​ല്‍ ന​ട​ന്ന വാ​ഹ​ന​പ​ക​ട​ത്തി​ല്‍ ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി​യാ​യ വി​ദ്യാ​ര്‍​ഥി മ​രി​ച്ചു.

ഇ​രി​ങ്ങാ​ല​ക്കു​ട ചെ​ട്ടി​പ്പ​റ​മ്പ് ക​രി​പ​റ​മ്പി​ല്‍ ച​ന്ദ്ര​ന്‍റെ മ​ക​ന്‍ സ​രു​ണ്‍(18) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വ​ര കെ​എം​എം കോ​ള​ജി​ലെ ര​ണ്ടാം വ​ര്‍​ഷ ബി​സി​എ വി​ദ്യാ​ര്‍​ഥി​യാ​ണ്. രാ​വി​ലെ ഒ​ന്‍​പ​ത​ര​യോ​ടെ ആ​യി​രു​ന്നു അ​പ​ക​ടം.

രാ​വി​ലെ വീ​ട്ടി​ല്‍ നി​ന്ന് കോ​ള​ജി​ല്‍ എ​ത്തി​യ​തി​ന് ശേ​ഷം ഭ​ക്ഷ​ണം വാ​ങ്ങി​ക്കാ​ന്‍ കൂ​ട്ടു​കാ​ര​ന്‍റെ ബൈ​ക്ക് എ​ടു​ത്ത് ഇ​റ​ങ്ങി​യ​പ്പോ​ള്‍ ചൊ​വ്വ​ര കൊ​ണ്ടോ​ട്ടി​യി​ല്‍ വ​ച്ച് ടി​പ്പ​ര്‍ ലോ​റി ബൈ​ക്കി​ല്‍ ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ട​മെ​ന്ന് ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു.


ഉ​ട​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​മ്മ: സു​ജാ​ത. സ​ഹോ​ദ​രി: സ്വേ​ദി​ക. സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ 11 ന് ​ഇ​രി​ങ്ങാ​ല​ക്കു​ട മു​ക്തി​സ്ഥാ​നി​ല്‍ ന​ട​ക്കും.