കാ​യി​ക​മേ​ള​യ്ക്കു കൊ​ടി​യേ​റി
Tuesday, October 22, 2024 2:54 AM IST
കു​ന്നം​കു​ളം: തൃ​ശൂ​ർ ജി​ല്ലാ സ്കൂ​ൾ കാ​യി​ക​മേ​ള​യ്ക്കു കു​ന്നം​കു​ള​ത്ത് തു​ട​ക്ക​മാ​യി. മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന കാ​യി​ക​മേ​ള​യ്ക്കു തു​ട​ക്കം​കു​റി​ച്ച് കു​ന്നം​കു​ളം സീ​നി​യ​ർ ഗ്രൗ​ണ്ടി​ൽ ഡി​ഡി​ഇ എ.​കെ. അ​ജി​ത​കു​മാ​രി പ​താ​ക ഉ​യ​ർ​ത്തി. തു​ട​ർ​ന്നു ന​ട​ന്ന സ​മ്മേ​ള​നം എ.​സി. മൊ​യ്തീ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ സീ​ത ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​കെ. ഷ​ബീ​ർ, വാ​ർ​ഡ് കൗ​ൺ​സി​ല​ർ ബി​ജു സി. ​ബേ​ബി, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ പി.​ഐ. റ​സി​യ, പി​ടി​എ പ്ര​സി​ഡ​ന്‍റ് പ്രി​യ സ​ജീ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.


ഡി​ഡി​ഇ അ​ജി​ത​കു​മാ​രി സ്വാ​ഗ​ത​വും കു​ന്നം​കു​ളം എ​ഇ​ഒ എ. ​മൊ​യ്തീ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.
നാ​ളെ വൈ​കീ​ട്ട് നാ​ലി​നു ന​ട​ക്കു​ന്ന സ​മാ​പ​ന​സ​മ്മേ​ള​നം വ​ട​ക്കാ​ഞ്ചേ​രി എം​എ​ൽ​എ സേ​വി​യ​ർ ചി​റ്റി​ല​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി ആ​യി​ര​ത്തോ​ളം കു​ട്ടി​ക​ൾ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ഇ​ന്ന​ലെ രാ​വി​ലെ ഏ​റെ​നേ​രം മ​ഴ പെ​യ്ത​തി​നാ​ൽ മ​ത്സ​ര​ങ്ങ​ൾ വൈ​കി​യാ​ണ് തു​ട​ങ്ങി​യ​ത്. വി​വി​ധ വി​ദ്യാ​ഭ്യാ​സ ജി​ല്ല​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്താ​റു​ള്ള മാ​ർ​ച്ച് പാ​സ്റ്റും ഉ​ണ്ടാ​യി​ല്ല.