ചേ​റ്റു​വ ഹാ​ർ​ബ​ർ: 30 കോ​ടി​യു​ടെ ന​വീ​ക​ര​ണ​ത്തി​നു ഭ​ര​ണാ​നു​മ​തി
Saturday, October 19, 2024 6:40 AM IST
ചാ​വ​ക്കാ​ട്: ചേ​റ്റു​വ ഫി​ഷിം​ഗ് ഹാ​ര്‍​ബ​ര്‍ ന​വീ​ക​ര​ണ​ത്തി​നു 30.3 കോ​ടി രൂ​പ​യു​ടെ പ്ര​വൃ​ത്തി​ക്കു ന​ബാ​ര്‍​ഡ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി എ​ൻ.​കെ. അ​ക്ബ​ർ എം​എ​ൽ​എ അ​റി​യി​ച്ചു .

ഹാ​ര്‍​ബ​ര്‍ എ​ൻ​ജി​നീ​യ​റിം​ഗ് വ​കു​പ്പി​നാ​ണ് നി​ര്‍​മാ​ണ​ചു​മ​ത​ല. ഹാ​ര്‍​ബ​റി​ന്‍റെ വി​പു​ലീ​ക​ര​ണം, പു​തി​യ വാ​ര്‍​ഫ് നി​ര്‍​മാ​ണം, ലേ​ല​ഹാ​ള്‍, പാ​ര്‍​ക്കിം​ഗ്, ക​വേ​ര്‍​ഡ് ലോ​ഡിം​ഗ് ഏ​രി​യ എ​ന്നി​വ ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കൂ​ടാ​തെ ര​ണ്ടു പു​ലി​മു​ട്ടു​ക​ളു​ടെ​യും പു​ന​രു​ദ്ധാ​ര​ണം, നി​ല​വി​ലു​ള്ള ഗ്രോ​യി​നു​ക​ളു​ടെ പു​ന​ര്‍​നി​ര്‍​മാ​ണ​വും ടെ​ട്രാ​പോ​ഡ് ഉ​പ​യോ​ഗി​ച്ച് പു​ലി​മു​ട്ടു​ക​ളെ ബ​ല​പ്പെ​ടു​ത്തു​ന്ന പ്ര​വൃ​ത്തി​യും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തും.നി​ല​വി​ല്‍ ചെ​ളി​യും മ​ണ്ണും നീ​ക്കം​ചെ​യ്യു​ന്ന പ്ര​വൃ​ത്തി അ​ഞ്ചു​കോ​ടി രൂ​പ ചെ​ല​വി​ൽ ന​ട​പ്പാ​ക്കി. 8.83 കോ​ടി രൂ​പ​യു​ടെ ഫ്ലോ​ട്ടിം​ഗ് ബ്രി​ഡ്ജ് നി​ര്‍​മാ​ണം ന​ട​ന്നു​വ​രു​ന്നു.


ചേ​റ്റു​വ ഹാ​ര്‍​ബ​ര്‍ ന​വീ​ക​ര​ണ​പ​ദ്ധ​തി​ക്കു​കൂ​ടി ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​തോ​ടെ 50 കോ​ടി​യി​ല്‍​പ്പ​രം രൂ​പ​യു​ടെ വി​ക​സ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ചേ​റ്റു​വ ഹാ​ര്‍​ബ​റി​ല്‍ ന​ട​ക്കു​ന്ന​തെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.