കാ​ട്ടൂ​ര്‍ - എ​ട​ത്തിരു​ത്തി മര്‍​ച്ച​ന്‍റ്സ് അ​സോ​. സൂ​ച​നാസ​മ​രം ന​ട​ത്തി
Tuesday, September 24, 2024 1:35 AM IST
കാ​ട്ടൂ​ര്‍: വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് കാ​ട്ടൂ​ര്‍ - എ​ട​ത്തിരു​ത്തി മ​ര്‍​ച്ച​ന്‍റ്​സ് അ​സോ​സി​യേ​ഷ​ന്‍ ന​ട​ത്തി​യ സൂ​ച​നാസ​മ​രം വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​നസ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി എ​ന്‍.​ആ​ര്‍. വി​നോ​ദ്കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ട്ടൂ​ര്‍ - എ​ട​ത്തിരു​ത്തി മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ്് ര​ഞ്ചി​ല്‍ തേ​ക്കാ​ന​ത്ത് അ​ധ്യ​ക്ഷ​നാ​യി.

നി​യോ​ജ​കമ​ണ്ഡ​ലം പ്ര​സി​ഡന്‍റ്് എ​ബി​ന്‍ വെ​ള്ളാ​നി​ക്കാ​ര​ന്‍, എ​ന്‍.​ജി. ശി​വ​രാ​മ​ന്‍, വ​നി​താവിം​ഗ് പ്ര​സി​ഡ​ന്‍റ് ശ്രീ​ദേ​വി വി​ജ​യ​ന്‍ എ​ന്നി​വ​ര്‍ പ്രസംഗി​ച്ചു.

പ്ലാ​സ്റ്റി​ക് മാ​ലി​ന്യം കു​റ​വു​ള്ള ക​ച്ച​വ​ട​ക്കാ​ര്‍​ക്ക് യൂ​സ​ര്‍ ഫീ ​ഇ​ള​വ് ന​ല്‍​കു​ക, മു​ടി, തു​ണിക്ക​ഷണ​ങ്ങ​ള്‍, കോ​ഴി മാ​ലി​ന്യം തു​ട​ങ്ങി​യ​വകൂ​ടി പ​ഞ്ചാ​യ​ത്ത് എ​ടു​ത്തു സം​സ്‌​കരി​ക്കു​ക, റൈ​സ് മി​ല്ല്, സ്വ​ര്‍​ണ​ക്ക​ട, ഓ​ഫീ​സു​ക​ള്‍പോ​ലെ തീ​രെ മാ​ലി​ന്യം ഇ​ല്ലാ​ത്ത​വ​ര്‍​ക്ക് ഇ​ള​വ് ന​ല്‍​കു​ക, പ​ഞ്ചാ​യ​ത്ത് പ​ണം അ​ട​ക്കാ​ത്ത​തി​നാ​ല്‍ നി​ന്നുപോ​യ മാ​ര്‍​ക്ക​റ്റി​ലെ കു​ടി​വെ​ള്ള പൈ​പ്പ് പു​നഃ​സ്ഥാ​പി​ക്കു​ക, അ​ന​ധി​കൃ​ത തെ​രു​വോ​രക്ക​ച്ച​വ​ടം നി​രോ​ധി​ക്കു​ക എ​ന്നി​വ​യാ​ണ് മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ ഉ​ന്ന​യി​ക്കു​ന്ന ആ​വ​ശ്യ​ങ്ങ​ള്‍.