മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Sunday, September 22, 2024 7:18 AM IST
പാ​റ​ളം: എംഡിഎം​എ മ​യ​ക്കു​മ​രു​ന്നുമാ​യി യു​വാ​വ് പി​ടി​യി​ൽ​. കോ​ട​ന്നൂ​ർചി​റ ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന പാ​ഴൂ​ര് വീ​ട്ടി​ൽ ഷാ​ബി​നെ (26)​യാ​ണ് ചേ​ർ​പ്പ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​റാ​യ അ​ശ്വി​ൻ കു​മാ​റും സം​ഘ​വും പി​ടി​കൂ​ടി​യ​ത്.

ചി​റ​യ്ക്ക​ൽ, പ​ഴു​വി​ൽ, കി​ഴു​പ്പി​ള്ളി​ക്ക​ര, താ​ന്ന്യം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ചെ​റു​പ്പ​ക്കാ​ർ​ക്കും വ​ൻതോ​തി​ൽ​ മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം ന​ട​ത്തു​ന്നു​ണ്ടെ​ന്ന് കി​ട്ടി​യ ര​ഹ​സ്യവി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.​


അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സു​രേ​ഷ് കു​മാ​ർ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ സ​ന്തോ​ഷ് ബാ​ബു, കൃ​ഷ്ണ​കു​മാ​ർ, സിജോ മോ​ൻ, ഷൈ​ജു എ​ന്നി​വ​രും പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.