മും​ബൈ​യി​ൽ ഇ​ന്‍റ​ർ​വ്യൂ​വി​നി​ടെ യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Monday, September 23, 2024 11:35 PM IST
നെ​ടും​ക​ണ്ടം: മും​ബൈ​യി​ൽ ഇ​ന്‍റ​ർ​വ്യൂ​വി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നി​ടെ യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ക​വു​ന്തി കൊ​ച്ചു​പ​റ​മ്പി​ൽ ഡൊ​മി​നി​ക്കി​ന്‍റെ (ത​ങ്ക​ച്ച​ൻ ) മ​ക​ൻ ജോ​ബി​ൻ (29) ആ​ണ് മ​രി​ച്ച​ത്. ഇ​സ്ര​യേ​ലി​ന് പോ​കു​ന്ന​തി​നാ​യി സ്വ​കാ​ര്യ ഏ​ജ​ൻ​സി ന​ട​ത്തി​യ ഇ​​ന്‍റർ​വ്യൂ​വി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ജോ​ബി​ൻ മും​ബൈ​യി​ൽ എ​ത്തി​യ​ത്.


ഇ​ന്ന​ലെ രാ​വി​ലെ 11ഓ​ടെ ഇ​​ന്‍റ​ർ​വ്യൂ​വി​നാ​യി ക്യൂ ​നി​ൽ​ക്കു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹം ഇ​ന്ന് വീ​ട്ടി​ൽ എ​ത്തി​ക്കും. സം​സ്കാ​രം പി​ന്നീ​ട്. ത​ങ്ക​മ്മ​യാ​ണ് മാ​താ​വ്. സ​ഹോ​ദ​ര​ങ്ങ​ൾ ജ​യ്സ്, ടി​​ന്‍റു.