സ​തീ​ശ​ൻമാ​രാ​ർ പെ​രു​വ​ന​ത്തെ മേ​ള​ത്തി​ന്‍റെ നെ​ടും​തൂ​ൺ: മ​ട്ട​ന്നൂ​ർ ശ​ങ്ക​ര​ൻ​കു​ട്ടിമാ​രാ​ർ
Monday, September 23, 2024 1:35 AM IST
ചേ​ർ​പ്പ്: പെ​രു​വ​നം ഗ്രാ​മ​ത്തി​ലെ മേ​ള​ത്തി​ന്‍റെ നെ​ടും​തൂ​ണു​ക​ളി​ൽ ഒ​രാ​ളാ​ണ് പെ​രു​വ​നം സ​തീ​ശ​ൻമാ​രാ​രെ​ന്നു കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ മ​ട്ട​ന്നൂ​ർ ശ​ങ്ക​ര​ൻ​കു​ട്ടിമാ​രാ​ർ. മേ​ള​പ്ര​മാ​ണി പെ​രു​വ​നം സ​തീ​ശ​ൻ മാ​രാ​രു​ടെ അ​റു​പ​താം പി​റ​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ഒ​രു​ക്കി​യ പ്ര​മാ​ണ പൗ​ർ​ണ​മി അ​നു​മോ​ദ​ന സ​ദ​സ് ഉ​ദ്ഘാ​ട​നംചെ​യ്തു പ്രസംഗിക്കു​കയാ​യി​രു​ന്നു അ​ദ്ദേ​ഹം.
ചേ​ർ​പ്പ് സി​എ​ൻ​എ​ൻ​ ഗേ​ൾ​സ് സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സി.​സി. മു​കു​ന്ദ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ര​ഹ്മ​ശ്രീ കെ.​പി.​സി. വി​ഷ്ണു ഭ​ട്ട​തി​രി​പ്പാ​ട് ദീ​പോ​ജ്ജ്വ​ല​നം ന​ട​ത്തി. കാ​ല​ടി കൃ​ഷ്ണ​യ്യ​ർ ക​ലാ​ജീ​വി​ത ആ​മു​ഖം ന​ട​ത്തി. മ​ന്ത്രി കെ. ​രാ​ജ​ൻ മു​ഖ്യാ​തി​ഥി​യാ​യി.

ഗു​രു​തു​ല്യ​രാ​യ മ​ട്ട​ന്നൂ​ർ ശ​ങ്ക​ര​ൻ​കു​ട്ടി മാ​രാ​ർ, പെ​രു​വ​നം കു​ട്ട​ൻ മാ​രാ​ർ, കി​ഴ​ക്കൂ​ട്ട് അ​നി​യ​ൻ മാ​രാ​ർ, വി​ദ്യാ​ല​യ ക​ലാ​ജീ​വി​ത​ത്തി​ൽ സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ പെ​രു​വ​നം ഹ​രി, പെ​രു​വ​നം കൃ​ഷ്ണ​കു​മാ​ർ, പെ​രു​വ​നം ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​രെ സ​തീ​ശ​ൻ മാ​രാ​ർ ആ​ദ​രി​ച്ചു. പെ​രു​വ​നം കു​ട്ട​ൻ മാ​രാ​ർ പൊ​ന്നാ​ട​യ​ണി​യി​ച്ചു. വെ​ൺ​മ​ണി കൃ​ഷ്ണൻ ന​മ്പൂ​തി​രി കീ​ർ​ത്തി​ഫ​ല​ക സ​മ​ർ​പ്പ​ണം ന​ട​ത്തി. ര​ച​യി​താ​വ് ആ​ർ.​കെ. ദാ​മോ​ദ​ര​ൻ മം​ഗ​ള​പ​ത്രം സ​മ​ർ​പ്പി​ച്ചു. സം​ഗീ​ത​ജ്ഞ​ൻ ശ്രീ​വ​ത്സ​ൻ ജെ. ​മേ​നോ​ൻ പു​ഷ്പ​ഹാ​രം അ​ണി​യി​ച്ചു. സം​ഗീ​ത സം​വി​ധാ​യ​ൻ വി​ദ്യാ​ധ​ര​ൻ പു​ഷ്പകി​രീ​ടം അ​ണി​യിച്ചു.


തി​ര​ക്ക​ഥാ​കൃ​ത്ത് എ​സ്.​എ​ൻ. സ്വാ​മി, കി​ഴ​ക്കൂ​ട്ട് അ​നി​യ​ൻ മാ​രാ​ർ, ചേ​ർ​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ജീ​ഷ ക​ള്ളി​യ​ത്ത്, ജി. ​രാ​ജേ​ഷ്, എ.​എ. കു​മാ​ര​ൻ, പ​ര​യ്ക്കാ​ട് ത​ങ്ക​പ്പ​ൻ മാ​രാ​ർ, ജി​ജി പെ​രു​വ​നം, ക​ലാ​മ​ണ്ഡ​ലം രാ​മ​ചാ​ക്യാ​ർ, അ​ന്തി​ക്കാ​ട് പ​ത്മ​നാ​ഭ​ൻ, വേ​ലാ​യു​ധ​ൻ മാ​രാ​ർ, കെ. ​വാ​സ​പ്പ​ൻ ചാ​ത്ത​ക്കു​ടം, പെ​രു​വ​നം സ​തീ​ശ​ൻമാ​രാ​രു​ടെ പ​ത്നി ഇ​ന്ദി​ര സ​തീ​ശ​ൻ മാ​രാ​ർ, മ​ക്ക​ൾ യ​ദു എ​സ്. മാ​രാ​ർ, മോ​ഹ​ൻ എ​സ്. മാ​രാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​ഞ്ച​ര​ത്ന കീ​ർ​ത്ത​നാ​ലാ​പ​നം, മ​ട്ട​ന്നൂ​ർ ശ്രീ​രാ​ജ് ന​യി​ച്ച താ​യ​മ്പ​ക, പി​റ​ന്നാ​ൾ​സ​ദ്യ എ​ന്നി​വ​യു​ണ്ടാ​യി.