കൗ​ൺ​സി​ല​ർ​മാ​ർ​ക്ക് ജാ​മ്യം; ടൗ​ണി​ൽ ആ​ഹ്ലാ​ദ​പ്ര​ക​ട​നം
Sunday, September 22, 2024 7:18 AM IST
വ​ട​ക്കാ​ഞ്ചേ​രി: ​കൗ​ൺ​സി​ല​ർ​മാ​ർ​ക്ക് ജാ​മ്യം ല​ഭി​ച്ചു. ടൗ​ണി​ൽ ആ​ഹ്ലാ​ദ​പ്ര​ക​ട​നം ന​ട​ത്തി. വ​ട​ക്കാ​ഞ്ചേ​രി ബോ​യ്സ് ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ട് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ നി​ർമാ​ണ പ്ര​വൃ​ത്തി​ക​ൾ ത​ട​ഞ്ഞ കൗ​ൺ​സി​ല​ർ​മാ​രാ​യ സ​ന്ധ്യ കൊ​ട​യ്ക്കാ​ട​ത്ത്, വൈ​ശാ​ഖ് നാ​രാ​യ​ണ​സ്വാ​മി മ​റ്റു ര​ണ്ടു കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ന്മാ​രെ​യും വ​ട​ക്കാ​ഞ്ചേ​രി എ​സ് ഐ ​ടി സി ​അ​നു​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​തി​നെ തു​ട​ർ​ന്ന് മ​റ്റു കൗ​ൺ​സി​ല​ർ​മാ​രും, കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളും, പ്ര​വ​ർ​ത്ത​ക​രും​ സം​യു​ക്ത​മാ​യി വ​ട​ക്കാ​ഞ്ചേ​രി ടൗ​ണി​ൽ​പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി​യി​രു​ന്നു.


ഇ​തി​നെ തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട​വ​ർ​ക്ക് ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. അ​റ​സ്റ്റ് ചെ​യ്ത കൗ​ൺ​സി​ല​ർ​മാ​രെ​യും നേ​താ​ക്ക​ളെ​യും ജാ​മ്യംന​ൽ​കി വി​ട്ട​യ​ച്ച​തി​നെ തു​ട​ർ​ന്ന് വ​ട​ക്കാ​ഞ്ചേ​രി ടൗ​ണി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ഹ്ലാ​ദ​പ്ര​ക​ട​നം ന​ട​ത്തി.