ശ്രീ​നാ​രാ​യ​ണ​ഗു​രു​വി​ന്‍റെ സ​മാ​ധി​ദി​ന​മാ​ച​രി​ച്ചു
Sunday, September 22, 2024 7:17 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: ശ്രീ​നാ​രാ​യ​ണ​ഗു​രു​വി​ന്‍റെ 97-ാമ​ത് മ​ഹാ​സ​മാ​ധി​ദി​നാ​ച​ര​ണം എ​സ്എ​ൻ​ഡി​പി യോ​ഗം കൊ​ടു​ങ്ങ​ല്ലൂ​ർ യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ച​രി​ച്ചു. ഗു​രു​പൂ​ജ, സ​മൂ​ഹ​ർ​ച്ച​ന, പ്ര​ഭാ​ഷ​ണം, ധ്യാ​നം, ഉ​പ​വാ​സം, മ​ഹാ​സ​മാ​ധി പ്രാ​ർ​ഥ​ന തു​ട​ങ്ങി​യ​വ​ന​ട​ന്നു. കൊ​ടു​ങ്ങ​ല്ലൂ​ർ തെ​ക്കേ​ന​ട​യി​ലു​ള്ള ന​വ​രാ​ത്രി​മ​ണ്ഡ​പ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങു​ക​ൾ​ക്ക് വൈ​ദീ​ക​യോ​ഗം യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ മു​ഖ്യ​കാ​ർ​മി​ക​ത്വം​വ​ഹി​ച്ചു.

ഗു​രു​പൂ​ജ​യ്ക്കു​ശേ​ഷം ന​ട​ന്ന സ​മു​ഹ​ർ​ച്ച​ന​യി​ൽ നു​റു​ക​ണ​ക്കി​ന് ശ്രീ​നാ​രാ​യ​ണ​ഭ​ക്ത​ർ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് കാ​രു​മാ​ത്ര ഡോ. ​വി​ജ​യ​ൻ ത​ന്ത്രി​ക​ൾ ഗു​രു​പ​ദം മ​ഹാ​സ​മാ​ധി​ദി​ന സ​ന്ദേ​ശം​ന​ല്കി. യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ പി.​കെ. ര​വീ​ന്ദ്ര​ൻ, യോ​ഗം കൗ​ൺ​സി​ല​റും യൂ​ണി​യ​ൻ ക​ൺ​വീ​ന​റു​മാ​യ പി.​കെ. പ്ര​സ​ന്ന​ൻ, യോ​ഗം കൗ​ൺ​സി​ല​റും അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ക​മ്മി​റ്റി​യം​ഗ​വു​മാ​യ ബേ​ബി റാം ​ക​മ്മ​റ്റി​യം​ഗ​ങ്ങ​ളാ​യ ഡി​ൽ​ഷ​ൻ കൊ​ട്ടേ​ക്കാ​ട്ട്, കെ.​ഡി. വി​ക്ര​മാ​ദി​ത്യ​ൻ, എം.​കെ. തി​ല​ക​ൻ, ദി​നി​ൽ മാ​ധ​വ്, നേ​താ​ക്ക​ളാ​യ ജോ​ളി ഡി​ൽ​ഷ​ൻ, കെ.​എ​സ്. ശി​വ​റാം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി. പ്ര​കാ​ശ​ൻ​ശാ​ന്തി, ന​ന്ദ​കു​മാ​ർ​ശാ​ന്തി, എ​ൻ.​എ. സ​ദാ​ന​ന്ദ​ൻ ശാ​ന്തി എ​ന്നി​വ​ർ മു​ഖ്യ​കാ​ർ​മി​ക​ത്വം​വ​ഹി​ച്ചു.

ചാ​ല​ക്കു​ടി: ശ്രീ​നാ​രാ​യ​ണ ധ​ർ​മ​പ​രി​പാ​ല​ന സ്കൂ​ൾ ക്ഷേ​ത്ര​സ​മി​തി ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ണ്ടു​കു​ഴി​പ്പാ​ടം - കു​റ്റി​ച്ചി​റ ശ്രീ​അ​ന്ന​പൂ​ർ​ണ​ശ്വ​രി ശ്രീ​ഭ​ദ്ര​കാ​ളി മ​ഹാ​ക്ഷേ​ത്ര​ത്തി​ൽ വ​ച്ച് ശ്രീ​നാ​രാ​യ​ണ​ഗു​രു​ദേ​വ മ​ഹാ​സ​മാ​ധി ദി​നാ​ച​ര​ണം ന​ട​ത്തി.


ക്ഷേ​ത്രം മേ​ൽ​ശാ​ന്തി അ​നൂ​പ് എ​ട​ത്താ​ട​ൻ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഗു​രു​ദേ​വ​നാ​മ കീ​ർ​ത്ത​നാ​ലാ​പ​നം, ഗു​രു​പു​ഷ്പാ​ഞ്ജ​ലി​മ​ന്ത്രം, സ​മൂ​ഹ​പ്രാ​ർ​ഥ​ന, സ​മാ​ധി​പൂ​ജ​യും തു​ട​ർ​ന്ന് പ്ര​സാ​ദ വി​ത​ര​ണ​വും ഉ​ണ്ടാ​യി​രു​ന്നു. ക്ഷേ​ത്ര​സ​മി​തി പ്ര​സി​ഡ​ന്‍റ് ടി.​കെ. മ​നോ​ഹ​ര​ൻ, സു​ഭാ​ഷി​ണി സു​ധാ​ക​ര​ൻ, പി.​ജി. സ​ന്തോ​ഷ്കു​മാ​ർ, ടി.​എ​സ്. ജ​യ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കൂ​രി​ക്കു​ഴി : എ​സ്എ​ൻ​ഡി​പി യോ​ഗം ചെ​ന്ത്രാ​പ്പി​ന്നി ശ്രീ​കു​മാ​ര​മം​ഗ​ലം ശാ​ഖ​യി​ൽ ശ്രീ​നാ​രാ​യ​ണ ഗു​രു തൊ​ണ്ണൂ​റ്റി​യേ​ഴാ​മ​ത് മ​ഹാ​സ​മാ​ധി​ദി​നാ​ച​ര​ണം ന​ട​ത്തി.

എ​സ്എ​ൻ​ഡി​പി യോ​ഗം നാ​ട്ടി​ക യൂ​ണി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​വി. സു​ധീ​പ്കു​മാ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ശാ​ഖ പ്ര​സി​ഡ​ന്‍റ് ജ​യ​രാ​ജ​ൻ മേ​നോ​ത്തു​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. അ​ഖി​ലേ​ഷ് ശാ​ന്തി ഗു​രു​ധ​ർ​മ പ്ര​ഭാ​ഷ​ണം ന​ട​ത്തി. നാ​ട്ടി​ക യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി മോ​ഹ​ന​ൻ ക​ണ്ണം​പു​ള്ളി ആ​മു​ഖ​പ്ര​സം​ഗം ന​ട​ത്തി. ശാ​ഖ സെ​ക്ര​ട്ട​റി ഗോ​പി​നാ​ഥ​ൻ പോ​ത്താം​പ​റ​മ്പി​ൽ, ശാ​ഖ വ​നി​താ​സം​ഘം പ്ര​സി​ഡ​ന്‍റ് പ​രി​മ​ള മോ​ഹ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ഗു​രു​പൂ​ജ​യും അ​ന്ന​ദാ​ന​വും ഉ​ണ്ടാ​യി​രു​ന്നു.