സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യും മ​തേ​ത​ര​ത്വ​വും ഇ​ന്നി​ന്‍റെ ആ​വ​ശ്യ​ക​ത: തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ
Monday, September 23, 2024 1:35 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യും മ​തേ​ത​ര​ത്വ സ്വ​ഭാ​വ​വും ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ആ​ഴ​ത്തി​ൽ വ​ള​ർ​ത്തി​യെ​ടു​ക്കു​വാ​ൻ സാ​മൂ​ഹ്യ സേ​വ​ന സം​ഘ​ട​ന​ക​ൾ ആ​ത്മാ​ർ​ഥ​ത​യോ​ടെ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് മു​ൻ സ​ർ​ക്കാ​ർ ചീ​ഫ് വി​പ് അഡ്വ. തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ.

നീ​ഡ്സി​ന്‍റെ പ​തി​നേ​ഴാം വാ​ർ​ഷി​കാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വൈ​സ് പ്ര​സി​ഡ​ന്‍റ് പ്രഫ.ആ​ർ. ജ​യ​റാം അ​ധ്യ​ക്ഷ​തവ​ഹി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ ഗു​ലാം മു​ഹ​മ്മ​ദ്, ബോ​ബി ജോ​സ്, ആ​ശാ​ല​ത, എം.​എ​ൻ.​ ത​മ്പാ​ൻ, പി.​സി.​ ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.