മേ​ള​ക​ല​യി​ല്‍ അ​ര​ങ്ങേ​റാ​ന്‍ യു​പി​ക്കാ​ര​ന്‍ പ്രി​ന്‍​സ് രാ​ജ്ബ​ര്‍
Sunday, September 22, 2024 7:17 AM IST
കൊ​ട​ക​ര: മ​ല​യാ​ളി​ക്കു സ്വ​ന്ത​മാ​യ മേ​ള​ക​ല​യു​ടെ ചെ​മ്പ​ട​വ​ട്ട​ങ്ങ​ള്‍ കൊ​ട്ടി​ക്ക​യ​റാ​ന്‍ അ​ന്യ​സം​സ്ഥാ​ന ബാ​ല​നും.

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ മൗ ​സ്വ​ദേ​ശി​ക​ളാ​യ പു​ന്‍​വാ​സി രാ​ജ്ബ​ര്‍, സം​ഗീ​ത ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ പ്രി​ന്‍​സ് രാ​ജ്ബ​റാ​ണ് പ​ത്തു​പേ​ര്‍​ക്കൊ​പ്പം പ​ഞ്ചാ​രി​മേ​ള​ത്തി​ല്‍ കൊ​ട്ടി​ക്ക​യ​റാ​ന്‍ ഒ​രു​ങ്ങി​യി​ട്ടു​ള്ള​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം കൊ​ട​ക​ര തേ​ശേ​രി ചീ​ക്കാ​മു​ണ്ടി ശ്രീ​മ​ഹാ​വി​ഷ്ണു​ക്ഷേ​ത്ര​സ​ന്നി​ധി​ലാ​ണ് അ​ര​ങ്ങേ​റ്റം. തേ​ശേ​രി എ​യു​പി സ്‌​കൂ​ളി​ലെ അ​ഞ്ചാ​ക്ലാ​സു​കാ​ര​നാ​ണ് പ്രി​ന്‍​സ്. യു​പി​യി​ല്‍​നി​ന്ന് പോ​ന്ന​തി​നു​ശേ​ഷം ര​ണ്ടു​വ​ര്‍​ഷം ത​മി​ഴ്‌​നാ​ട്ടി​ലാ​യി​രു​ന്നു ഈ ​കു​ടും​ബം.

അ​ത് കൊ​റോ​ണ​ക്കാ​ല​മാ​യ​തി​നാ​ല്‍ പ​ഠ​നം തു​ട​ര്‍​ന്നു​കൊ​ണ്ടു​പോ​കാ​നാ​യി​ല്ല. പി​ന്നീ​ട് കേ​ര​ള​ത്തി​ലെ​ത്തി ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് മേ​രീ​സ് എ​ല്‍.​പി സ്‌​കൂ​ളി​ലാ​ണ് പ്രി​ന്‍​സി​നെ ആ​ദ്യം ചേ​ര്‍​ത്ത​ത്. അ​വി​ടെ​നി​ന്നു കൊ​ട​ക​ര തേ​ശേ​രി​യി​ലെ​ത്തു​ക​യാ​യി​രു​ന്നു.


ഇ​ക്ക​ഴി​ഞ്ഞ വേ​ന​ല​വ​ധി​ക്കാ​ല​ത്ത് തേ​ശേ​രി ചീ​ക്കാ​മു​ണ്ടി ക്ഷേ​ത്ര​ത്തി​ലെ മേ​ള​പ​രീ​ശീ​ല​നം കാ​ണാ​നെ​ത്തി​യ പ്രി​ന്‍​സി​നോ​ട് ഞാ​റേ​ക്കാ​ട​ന്‍ ര​വി​യാ​ണ് മേ​ളം പ​ഠി​ക്കാ​ന്‍ താ​ല്‍​പ്പ​ര്യ​മു​ണ്ടോ​യെ​ന്നു ചോ​ദി​ച്ച​ത്. ആ​ഗ്ര​ഹം​പ്ര​ക​ടി​പ്പി​ച്ച പ്രി​ന്‍​സ് ഗു​രു​നാ​ഥ​നാ​യ കൊ​ട​ക​ര ഉ​ണ്ണി​ക്ക് ദ​ക്ഷി​ണ​വ​ച്ച് മേ​ള​ക​ല​യു​ടെ പാ​ഠ​ങ്ങ​ള്‍ പ​രി​ശീ​ലി​ക്കു​ക​യാ​യി​രു​ന്നു. അ​ച്ഛ​ന്‍ പു​ന്‍​വാ​സി രാ​ജ്ബ​ര്‍ വെ​ല്‍​ഡിം​ഗ് തൊ​ഴി​ലാ​ളി​യാ​ണ്. അ​മ്മ ചാ​ല​ക്കു​ടി​ക്ക​ടു​ത്ത് പോ​ട്ട​യി​ല്‍ ത​യ്യ​ല്‍​ജോ​ലി​ചെ​യ്യു​ന്നു.
പെ​രു​വ​നം കു​ട്ട​ന്‍​മാ​രാ​ര്‍ പ​ഞ്ചാ​രി​മേ​ളം അ​ര​ങ്ങേ​റ്റം ഉ​ദ്ഘാ​ട​നം ചെ​യ്യും.