പ​യ്യ​ന്നൂ​ർ കോ​ള​ജി​ൽ അ​ബ്ദു​ൾ​ ക​ലാ​മി​ന്‍റെ‌ പൂ​ർ​ണ​കാ​യ ശി​ല്പം സ്ഥാപിക്കുന്നു
Tuesday, September 24, 2024 1:35 AM IST
പ​യ്യ​ന്നൂ​ർ: പ​യ്യ​ന്നൂ​ർ കോ​ള​ജ് അ​ങ്ക​ണ​ത്തി​ൽ സ്ഥാ​പി​ക്കാ​നു​ള്ള ഇ​ന്ത്യ​ൻ മി​സൈ​ൽ​മാ​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന മു​ൻ രാ​ഷ്‌​ട്ര​പ​തി എ.​പി.​ജെ. അ​ബ്ദു​ൾ ക​ലാ​മി​ന്‍റെ ശി​ല്പത്തിന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. അ​ടു​ത്ത ദി​വ​സം അ​നാ​വ​ര​ണം ന​ട​ക്കും. പ​യ്യ​ന്നൂ​ർ കോ​ള​ജ്‌ സ്ഥാ​പി​ക്കാ​ൻ ര​ണ്ടേ​ക്ക​ർ സ്ഥ​ലം വി​ട്ടു ന​ൽ​കി​യ ചാ​ലി​ൽ കോ​ര​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി മ​ക്ക​ളാ​ണ് അ​ബ്ദു​ൾ ക​ലാ​മി​ന്‍റെ ശി​ല്പം

സ്ഥാ​പി​ക്കാ​ൻ മു​ൻ​കൈ എ​ടു​ത്ത​ത്. പ​ത്ത​ടി ഉ​യ​ര​മു​ള്ള​താ​ണ് ശി​ല്പി ഉ​ണ്ണി​കാ​നാ​യി​യു​ടെ പ​ണി​പ്പു​ര​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച ശി​ല്പം. ചാ​ലി​ൽ കോ​ര​ന്‍റെ മ​ക്ക​ളാ​യ മേ​ലേ​ട​ത്ത് ല​ക്ഷ്മ​ണ​ൻ, മേ​ലേ​ട​ത്ത് ഗം​ഗാ​ധ​ര​ൻ, മേ​ലേ​ട​ത്ത് ക​മ​ലാ​ക്ഷ​ൻ, ബ​ന്ധു​ക്ക​ളാ​യ മേ​ലേ​ട​ത്ത് ക​ണ്ണ​ൻ, ടി. ​ഭാ​ർ​ഗ​വ​ൻ എ​ന്നി​വ​ർ ശി​ല്പി ഉ​ണ്ണി കാ​നാ​യി​യു​ടെ പ​ണി​പ്പുര​യി​ലെ​ത്തി ശി​ല്പം വി​ല​യി​രു​ത്തി.


പ​ത്ത​ടി ഉ​യ​ര​മു​ള്ള ഫൈ​ബ​ർ ഗ്ലാ​സ് ശി​ല്പ​ത്തി​ന് ക​രി​ങ്ക​ല്ലി​ന്‍റെ നി​റ​മാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. മൂ​ന്നു​മാ​സ​മെ​ടു​ത്താ​ണ് ശി​ല്പം നി​ർ​മി​ച്ച​ത്. പി. ​ഷെ​ൻ​ജി​ത്ത്, കെ. ​വി​നേ​ഷ്, സി.​സു​രേ​ഷ്, കെ. ​ബി​ജു, സി. ​ബാ​ല​ൻ എ​ന്നി​വ​ർ ശി​ല്പ നി​ർ​മാ​ണ​ത്തി​ൽ സ​ഹാ​യി​ക​ളാ​യി​രു​ന്നു.

ല​ളി​ത​ക​ലാ അ​ക്കാ​ദ​മി അ​ഗം കൂ​ടി​യാ​യ ഉ​ണ്ണി തി​രു​വ​ന​ന്ത​പു​രം ടെ​ക്നോ​പാ​ർ​ക്കി​ൽ സ്ഥാ​പി​ക്കാ​നു​ള്ള അ​ബ്ദു​ൾ ക​ലാ​മി​ന്‍റെ മ​റ്റൊ​രു ശി​ല്പ​ നി​ർ​മാ​ണ​ത്തി​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്.