റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ട​യി​ൽ ബൈ​ക്ക് ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Monday, September 23, 2024 11:28 PM IST
ചേ​ർ​പ്പ്: ചൊ​വ്വൂ​രി​ൽ റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ ബൈ​ക്ക് ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ബൈ​ക്കി​ൽ ഉ​ണ്ടാ​യി​രു​ന്ന ര​ണ്ട് പേ​ർ​ക്ക് നി​സാ​ര പ​രി​ക്കേ​റ്റു.

ചൊ​വ്വൂ​ർ വാ​രി​യ​ത്ത് പ​രേ​ത​നാ​യ വേ​ലാ​യു​ധ​ൻ മ​ക​ൻ സു​നോ​ദ്(45) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട​ര​യോ​ടെ ഇ​രി​ങ്ങാ​ല​ക്കു​ട-​കൊ​ടു​ങ്ങ​ല്ലൂ​ർ സം​സ്ഥാ​ന പാ​ത​യി​ൽ ചൊ​വ്വൂ​ർ മ​ഹാ​ല​ക്ഷ്മി ക്ഷേ​ത്രം റോ​ഡി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.


അ​മി​താ​വേ​ഗ​ത​യി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട ഭാ​ഗ​ത്തു നി​ന്ന് വ​ന്ന ബൈ​ക്ക് സു​നോ​ദി​നെ ദൂ​രേ​ക്ക് ഇ​ടി​ച്ച് തെ​റി​പ്പി​ച്ച​തി​നു ശേ​ഷം റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്ത പെ​ട്ടി ഓ​ട്ടോ​യി​ൽ ഇ​ടി​ച്ചാ​ണ് നി​ന്ന​ത്.

ചൊ​വ്വൂ​ർ മ​ഹാ​ല​ക്ഷ്മി ട്രാ​വ​ൽ​സി​ന്‍റെ ഡ്രൈ​വ​ർ ആ​യ സു​നോ​ദ് സ്കൂ​ൾ കു​ട്ടി​ക​ളെ കൊ​ണ്ടു​വ​രു​ന്ന ട്രാ​വ​ല​ർ വാ​ഹ​നം എ​ടു​ക്കാ​ൻ അ​ടു​ത്തേ​ക്ക് നീ​ങ്ങു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. അ​മ്മ: സു​ലോ​ച​ന. ഭാ​ര്യ: അ​നു.