ക​ർ​ട്ട​നു​യ​ർ​ന്നു; വി​ല്വമ​ല​യി​ൽ അഞ്ചുദി​നം അ​ഞ്ച് നാ​ട​ക​ങ്ങ​ൾ
Monday, September 23, 2024 1:35 AM IST
തി​രു​വി​ല്വാ​മ​ല: ഗ്രാ​മീ​ണ വാ​യ​ന​ശാ​ല​യു​ടെ 76-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​കെഎ​ൻ സ്മാ​ര​ക വാ​യ​ന​ശാ​ല ഹാ​ളി​ൽ വി​ല്വ​ധ്വ​നി നാ​ട​കോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി. ക​ലാ സാ​ഹി​ത്യ- സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും, നാ​ട്ട​കം, ബാ​ല​വേ​ദി എ​ന്നി​വ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ച് ദി​വ​സം നീ​ണ്ടുനി​ൽ​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളും നാ​ട​കോ​ത്സ​വ​വു​മാ​ണ് വാ​ർ​ഷി​ക​ത്തോ​ട​നു​ബ ന്ധി​ച്ച് ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ അ​ര​ങ്ങേ​റു​ക .

ഇ​ന്ന​ലെ വൈ​കീ​ട്ട് ഹ​രി​പ്ര​സാ​ദ് സം​വി​ധാ​നം ചെ​യ്ത അ​തി​നു​മ​പ്പു​റം എ​ന്ന നാ​ട​ക​മാ​ണ് ആ​ദ്യം അ​ര​ങ്ങി​ലെ​ത്തി​യ​ത്. വാ​ർ​ഷി​കാഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് സാം​സ്കാ​രി​ക സ​മ്മേ​ള​നം സാ​ഹി​ത്യ​കാ​ര​ൻ ആ​ഷാ മേ​നോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് കെ.പി. ഉ​മാ​ശ​ങ്ക​ർ അ​ധ്യ​ക്ഷ​നാ​യി.

വാ​യ​ന​ശാ​ല സെ​ക്ര​ട്ട​റി ബാ​ബു പ​ര​ശു​റാം, സാ​ഹി​ത്യ​കാ​രി മാ​ന​സി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.പ​ത്മ​ജ, വി​ക​സ​ന സ്റ്റാ​ൻഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സ്മി​ത സു​കു​മാ​ര​ൻ, സാ​ഹി​ത്യ​കാ​ര​ന്മാ​രാ​യ അ​രു​ൺ എ​ഴു​ത്ത​ച്ഛ​ൻ, വി​കെകെ ​ര​മേ​ഷ്, ടി.കെ. സു​രേ​ഷ് ബാ​ബു, എ​ൻ. രാം​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ന​ന്ദ​കു​മാ​ർ ഉ​ണ്ണി എ​ഴു​തി​യ പ്ര​യാ​ണ തീ​ർ​ഥ​ങ്ങ​ൾ എ​ന്ന പു​സ്ത​കം ച​ട​ങ്ങി​ൽ ആ​ഷാ​മേ​നോ​ൻ പ്ര​കാ​ശ​നം ചെ​യ്തു. ഇ​ന്ന് വൈ​കീ​ട്ട് 7.30ന് ​രു​ഗ്മി​ണി വേ​ണു​വി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ അ​നാ​മി​ക, നാ​ളെ ഗോ​പ​കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന "പ്ര​തീ​ക്ഷ', 25ന് ​സു​രേ​ഷ് ബാ​ബു​വി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ "വെ​യ്‌രാ​ജ​വെ​യ്', 26-ന് ​ഗി​രീ​ഷ് രാ​ധാ​കൃ​ഷ്ണ​ന്‍റെ "അ​ടി​മ​ച്ച​ങ്ങ​ല' എ​ന്നീ നാ​ട​ക​ങ്ങ​ളാ​ണ് അ​ര​ങ്ങി​ലെ​ത്തു​ക .