മു​ണ്ടൂ​രി​ൽ ഭ​ക്ത​സം​ഘ​ട​നാ​വാ​ർ​ഷി​ക​വും പൗ​രോ​ഹി​ത്യ​ജൂ​ബി​ലി ആ​രം​ഭ​വും
Tuesday, September 24, 2024 1:35 AM IST
മു​ണ്ടൂ​ർ: പ​രി​ശു​ദ്ധ ക​ർ​മ​ല​മാ​താ​വി​ന്‍റെ പ​ള്ളി​യി​ലെ ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്ത​വാ​ർ​ഷി​ക​വും വി​കാ​രി ഫാ. ​ബാ​ബു അ​പ്പാ​ട​ന്‍റെ പൗ​രോ​ഹി​ത്യ​ര​ജ​ത​ജൂ​ബി​ലി​യു​ടെ ആ​രം​ഭ​വും വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ന്നു.

അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന ദി​വ്യ​ബ​ലി​ക്കു​ശേ​ഷം ജൂ​ബി​ലി​യാ​ഘോ​ഷ​ങ്ങ​ൾ​ക്ക് ബി​ഷ​പ് തി​രി​തെ​ളി​യി​ച്ചു. തു​ട​ർ​ന്നു​ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​കാ​രി ഫാ. ​ബാ​ബു അ​പ്പാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


തൃ​ശൂ​ർ മേ​രി​മാ​ത മേ​ജ​ർ സെ​മി​നാ​രി റെ​ക്ട​ർ റ​വ.​ഡോ. സെ​ബാ​സ്റ്റ്യ​ൻ ചാ​ല​യ്ക്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഏ​കോ​പ​ന​സ​മി​തി ക​ണ്‍​വീ​ന​ർ സാ​ന്‍റോ ജേ​ക്ക​ബ്, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ മോ​ളി വ​ർ​ഗീ​സ്, സം​ഘ​ട​ന ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ബീ​ന എ​ഫ്എ​സ്എ​സ്എ​ച്ച്, ഇ​ട​വ​ക ട്ര​സ്റ്റി ജെ​യ്സ​ണ്‍ ജോ​ണ്‍, തൃ​ശൂ​ർ അ​തി​രൂ​പ​ത ഏ​കോ​പ​ന​സ​മി​തി ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ എ​ൽ​സി വി​ൻ​സെ​ന്‍റ്, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ അ​ഡ്വ. ടോ​ജു ജെ. ​നെ​ല്ലി​ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ലാ​പ​രി​പാ​ടി​ക​ൾ, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യും ഉ​ണ്ടാ​യി​രു​ന്നു.