പെ​യി​ന്‍റർ ലോ​ഡ്ജി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍
Tuesday, September 24, 2024 10:43 PM IST
വെ​ള്ള​റ​ട: ഭാ​ര്യ​യു​മാ​യി ദീ​ര്‍​ഘ​നാ​ളാ​യി പി​ണ​ങ്ങി ക​ഴി​ഞ്ഞി​രു​ന്ന പെ​യി​ന്‍റ് പ​ണി​ക്കാ​ര​നാ​യ തോ​ഴി​ലാ​ളി​യെ വെ​ള്ള​റ​ട​യി​ല്‍ ലോ​ഡ്ജി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മാ​ങ്കാ​ല ചെ​റു​വ​ല്ലൂ​ര്‍ ആ​യ​വി​ള വീ​ട്ടി​ല്‍ അ​നി​ല്‍​കു​മാ​ര്‍ (44) ആ​ണ് തൂ​ങ്ങി​മ​രി​ച്ച​ത്.

പെ​യി​ന്‍റ് പ​ണി​ക്കാ​ര​നാ​യ അ​നി​ല്‍​കു​മാ​ര്‍ മാ​സ​ങ്ങ​ളാ​യി വെ​ള്ള​റ​ട​യി​ലെ ലോ​ഡ്ജി​ലാ​ണ് താ​മ​സം. ഭാ​ര്യ ഷൈ​നി​യു​മാ​യി ഏ​റെ​നാ​ളാ​യി പി​ണ​ങ്ങി​യാ​ണ് വെ​ള്ള​ട​യി​ല്‍ താ​മ​സി​ക്കു​ന്ന​ത്. ഭാ​ര്യ ഷൈ​നി ആ​റു​മാ​സ​ത്തി​ല​ധി​ക​മാ​യി ശ്രീ​ല​ങ്ക​യി​ല്‍ സ്ഥി​ര​താ​മ​സ​മാ​ണ്. ഇവർ ക്കു രണ്ടു മ​ക്ക​ളു​മു​ണ്ട്.


ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ലോ​ഡ്ജി​ല്‍ അ​നി​ല്‍​കു​മാ​ര്‍ തൂ​ങ്ങി​മ​രി​ച്ചു എ​ന്നു​ള്ള വി​വ​രം പോ​ലീ​സ് അ​റി​യു​ന്ന​ത്. പോ​ലീ​സ് ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി മൃ​ത​ദേ​ഹം പോ​സ്റ്റുമാ​റ്റ​ത്തി​നാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി.