കു​ന്നം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കോ​ൺ​ഗ്ര​സ് മാ​ർ​ച്ച്
Sunday, September 22, 2024 7:18 AM IST
കു​ന്നം​കു​ളം: വി​ദ്യാ​ര്‍​ഥി​യു​ടെ അ​പ​ക​ട​മ​ര​ണ​ത്തെ​ക്കു​റി​ച്ച് ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റി​ട്ട ആ​ക്ട്‌​സ് സെ​ക്ര​ട്ട​റി​ക്കെ​തി​രേ അ​കാ​ര​ണ​മാ​യി കേ​സെ​ടു​ത്ത പോ​ലീ​സ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സ് പാ​വ​റ​ട്ടി ബ്ലോ​ക്ക് ക​മ്മി​റ്റി കു​ന്നം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി.

തൃ​ശൂ​ർ റോ​ഡി​ൽ പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ​വ​ച്ച് മാ​ർ​ച്ച് പോ​ലീ​സ് ത​ട​ഞ്ഞു. വ​ഴി​യി​ൽ കു​ത്തി​യി​രു​ന്നു പ്ര​തി​ഷേ​ധി​ച്ച പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ബ​ലം​പ്ര​യോ​ഗി​ച്ച് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി. ജ​ല​പീ​ര​ങ്കി​യും പ്ര​യോ​ഗി​ച്ചു.


മു​ണ്ടൂ​രി​ല്‍ ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ബ​സ് ഇ​ടി​ച്ച് കേ​ച്ചേ​രി സ്വ​ദേ​ശി​യാ​യ എ​ന്‍​ജി​നീ​യ​റിം​ഗ് വി​ദ്യാ​ര്‍​ഥി മ​രി​ച്ച​തു​സം​ബ​ന്ധി​ച്ച് ഫേ​സ്ബു​ക്ക് കു​റി​പ്പെ​ഴു​തി​യ​തി​നെ​തി​രേ ക​ലാ​പ​ത്തി​ന് ആ​ഹ്വാ​നം​ചെ​യ്‌​തെ​ന്ന പേ​രി​ലാ​ണ് കേ​ച്ചേ​രി ആ​ക്ട്‌​സ് സെ​ക്ര​ട്ട​റി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ എം.​എം. മു​ഹ​സി​നെ​തി​രെ കു​ന്നം​കു​ളം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.