വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി ഒ​രു​ക്കി​യ വ​യോ പാ​ർ​ക്ക് നാ​ടി​ന് സ​മ​ർ​പ്പി​ച്ചു
Sunday, September 22, 2024 7:18 AM IST
ഗു​രു​വാ​യൂ​ർ: ന​ഗ​ര​സ​ഭ വ​യോ​ജ​ന​ങ്ങ​ളെ മു​ഖ്യ​ധാ​ര​യി​ൽ ചേ​ർ​ത്തു നി​ർ​ത്തു​ന്ന​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണ് തൊ​ഴി​യൂ​രി​ൽ ഒ​രു​ക്കി​യ വ​യോ പാ​ർ​ക്കെ​ന്ന് മ​ന്ത്രി എം.​ബി.​രാ​ജേ​ഷ് ഗു​രു​വാ​യൂ​രി​ൽ പ​റ​ഞ്ഞു.​ ന​ഗ​ര​സ​ഭു​ടെ വ​യോ പാ​ർ​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.​ കേ​ന്ദ്ര പ​ദ്ധ​തി​ക​ളി​ൽ പ​കു​തി തു​ക​യും സം​സ്ഥാ​ന​മാ​ണ് വ​ഹി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

എ​ൻ.​കെ. അ​ക്ബ​ർ എംഎ​ൽഎ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ട്ടാ​ട​ൻ പാ​ട​ത്തി​നോ​ട് ചേ​ർ​ന്ന് തൊ​ഴി​യൂ​ർ സു​നേ​ന പ​നാ​മ റോ​ഡി​ലാ​ണ് വ​യോപാ​ർ​ക്ക് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.​ ന​ട​പ്പാ​ത, വി​ശ്ര​മ​ത്തി​ന് ഇ​രി​പ്പി​ടം തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ളത്.


ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം. ​കൃ​ഷ്ണ​ദാ​സ്, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ അ​നീ​ഷ്മ ​ഷ​നോ​ജ്, എ.​എം. ഷെ​ഫീ​ർ, ഷൈ​ല​ജ സു​ധ​ൻ, എ.​എ​സ്. മ​നോ​ജ്, എ. ​സാ​യി​നാ​ഥ​ൻ, ബി​ന്ദു അ​ജി​ത് കു​മാ​ർ, കെ.​പി. ഉ​ദ​യ​ൻ, ടി.​ടി. ശി​വ​ദാ​സ​ൻ, ഫൈ​സ​ൽ പൊ​ട്ട​ത്ത​യി​ൽ, എ. ​സു​ബ്ര​ഹ്മ​ണ്യ​ൻ, കെ.​പി. വി​നോ​ദ്, ആ​ന്‍റോ തോ​മ​സ്, ജോ​ഫി കു​ര്യ​ൻ, ലി​ജി​ത്ത് ത​ര​ക​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.