കോ​ത​മം​ഗ​ലം തീ​ർ​ഥാ​ട​ന വി​ളം​ബ​ര ഘോ​ഷ​യാ​ത്ര​യ്ക്കു സ്വീ​ക​ര​ണം
Monday, September 23, 2024 1:35 AM IST
കു​ന്നം​കു​ളം: ചാ​ലി​ശേ​രി സെ​ന്‍റ്് പീ​റ്റേ​ഴ്‌​സ് ആ​ൻഡ് സെ​ന്‍റ്് പോ​ൾ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ കോ​ത​മം​ഗ​ലം തീ​ർ​ഥാ​ട​ന വി​ളം​ബ​ര ഘോ​ഷ​യാ​ത്ര​യ്ക്ക് സ്വീ​ക​ര​ണം ന​ൽ​കി. പാ​ല​ക്കാ​ട് ജി​ല്ല​ അതി​ർ​ത്തി​യി​ൽ ഇ​രു​ച​ക​വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ പ​ള്ളി​യി​ലേ​ക്കു ഘോ​ഷ​യാ​ത്ര​യെ ആ​ന​യി​ച്ചു.

കോ​ത​മം​ഗ​ലം പ​ള്ളി സ​ഹ​വി​കാ​രി ഫാ. ​ബി​ജു കാ​വാ​ട്ട്, ട്ര​സ്റ്റി ഏ​ലി​യാ​സ് കീ​രം​പ്ലാ​യി​ൽ, ക​ൺ​വീ​ന​ർ​മാ​രാ​യ കു​ര്യാ​ക്കോ​സ് പു​ല്ലാ​നി​ക്കാ​ട​ൻ, എ​ൽ​ദോ ആ​ന​ച്ചി​റ, വി​ൽ​സ​ൺ പാ​റ​യ്ക്ക​ൽ, ഷി​ബു പ​ഴി​ക്കാ​ളി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​ളം​ബം​ര ഘോ​ഷ​യാ​ത്ര എ​ത്തി​യ​ത്. വി​കാ​രി ഫാ. ​ബി​ജു​ മു​ങ്ങാം​കു​ന്നേ​ൽ, ട്ര​സ്റ്റി സി.​യു. ശ​ല​മോ​ൻ, സെ​ക്ര​ട്ട​റി ടൈ​റ്റ​സ് ഡേ​വീ​ഡ് എ​ന്നി​വ​രും വി​ശ്വാ​സി​ക​ളും ചേ​ർ​ന്നു സ്വീ​ക​രി​ച്ചു ര​ഥ​ത്തി​ൽ ഹ​രാ​ർ​പ്പ​ണ​വും ന​ട​ത്തി.


തൃ​ശൂ​ർ ഭ​ദ്രാ​സ​ന​ത്തി​ലെ പ്ര​വേ​ശ​ന ക​വാ​ട​മാ​യ ചാ​ലി​ശേ​രി​യി​ലെ ആ​ദ്യ സ്വീ​ക​ര​ണ​മാ​യി​രു​ന്നു.
സ്വീ​ക​ര​ണ​ത്തി​ന് ഇ​ട​വ​ക വി​കാ​രി ഫാ. ​ബി​ജു​ മു​ങ്ങാം​കു​ന്നേ​ൽ, ട്ര​സ്റ്റി സി.​യു. ശ​ല​മോ​ൻ, സെ​ക്ര​ട്ട​റി ടൈ​റ്റ​സ് ഡേ​വി​ഡ് എ​ന്നി​വ​ര​ട​ങ്ങു​ന്ന മാ​നേ​ജിം​ഗ് ക​മ്മി​റ്റി നേ​തൃ​ത്വം ന​ൽ​കി