എ​ൻ​സി​സി ദ​ശ​ദി​നക്യാ​ന്പ് സ​മാ​പി​ച്ചു
Tuesday, September 24, 2024 1:34 AM IST
തൃ​ശൂ​ർ: എ​റ​ണാ​കു​ളം ഗ്രൂ​പ്പി​ന്‍റെ കീ​ഴി​ലു​ള്ള 24 കേ​ര​ള എ​ൻ​സി​സി ബ​റ്റാ​ലി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചി​ന്മ​യ വി​ദ്യാ​ല​യ​ത്തി​ൽ ന​ട​ന്നു​വ​ന്നി​രു​ന്ന ദ​ശ​ദി​ന​പ​രി​ശീ​ല​ന​ക്യാ​ന്പ് പ​താ​ക​വ​ന്ദ​ന​ത്തോ​ടെ സ​മാ​പി​ച്ചു.

തൃ​ശൂ​ർ, പാ​ല​ക്കാ​ട്, എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ, ല​ക്ഷ​ദ്വീ​പ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​യി അ​റു​ന്നൂ​റി​ല​ധി​കം ​കേ​ഡ​റ്റു​ക​ൾ പ​ങ്കെ​ടു​ത്തു. ഡ്രി​ൽ​പ​രേ​ഡ്, ഫി​സി​ക്ക​ൽ ട്രെ​യി​നിം​ഗ്, വ്യ​ക്തി​ത്വ​വി​ക​സ​ന​വും നേ​തൃ​പ​രി​ശീ​ല​ന​വും ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ പ​രി​ശീ​ല​ന​ങ്ങ​ൾ, ബാ​ൻ​ഡ് ഡി​സ്പ്ലേ എ​ന്നി​വ​യും കാ​യി​ക​മ​ത്സ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്‍റ​ർ​ക​ന്പ​നി വോ​ളി​ബോ​ൾ, ഖോ​ഖോ, ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു.

എ​റ​ണാ​കു​ളം ഗ്രൂ​പ്പ് എ​ൻ​സി​സി ക​മാ​ൻ​ഡ​ർ ക​മ​ഡോ​ർ സൈ​മ​ണ്‍ മ​ത്താ​യി, തൃ​ശൂ​ർ റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡോ. ​ന​വ​നീ​ത് ശ​ർ​മ, ഡോ. ​ടി. പ്ര​ദീ​പ് കു​മാ​ർ, കേ​ര​ള സ്റ്റാ​ർ​ട്ട​പ്പ് മി​ഷ​ൻ പ്ര​തി​നി​ധി രാ​ഹു​ൽ ഷാ, ​ചി​ന്മ​യ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ കൃ​ഷ്ണ​കു​മാ​ർ, വി. ​വേ​ണു​ഗോ​പാ​ൽ, ഫി​സി​ക്ക​ൽ ട്രെ​യി​ന​ർ ജോ​ബി മൈ​ക്കി​ൾ, ഉ​ദ​യ്കു​മാ​ർ എ​ന്നി​വ​ർ ക്ലാ​സു​ക​ൾ​ക്കു നേ​തൃ​ത്വം ന​ല്കി. ഫ​യ​ർ​സേ​ഫ്റ്റി ക്ലാ​സു​ക​ളും പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചു.


ല​ഫ്റ്റ​ന​ന്‍റ് കേ​ണ​ൽ എം.​ടി. ബ്രി​ജേ​ഷ് സ​മാ​പ​ന​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡെ​പ്യൂ​ട്ടി ക്യാ​ന്പ് ക​മ​ൻ​ഡാ​ന്‍റ് മേ​ജ​ർ പി.​ജെ. സ്റ്റൈ​ജു അ​ധ്യ​ക്ഷ​നാ​യി. അ​സോ​സി​യേ​റ്റ​ഡ് എ​ൻ​സി​സി ഓ​ഫീ​സ​ർ​മാ​രാ​യ റെ​യ്ന, ഇ.​എ. അ​ദീ​ബ്, സി.​ജി. നി​ഖി​ൽ, ഷി​ജി പൗ​ലോ​സ്, സു​ബേ​ദാ​ർ മേ​ജ​ർ ബി​ജോ​യ് റാ​യ്, ജോ​ഷി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.