ചി​റ​ങ്ങ​ര ദേ​ശീ​യ​പാ​ത​യോ​ര​ത്ത് മാ​ലി​ന്യംത​ള്ളി​യനി​ല​യി​ൽ
Tuesday, September 24, 2024 1:35 AM IST
കൊ​ര​ട്ടി: ദേ​ശീ​യ​പാ​ത​യോ​ര​ത്ത് ചി​റ​ങ്ങ​ര അ​മ്പ​ല​ക്കുു​ള​ത്തി​നുസ​മീ​പം സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ മാ​ലി​ന്യം ത​ള്ളി​യ നി​ല​യി​ൽ. വാ​ർ​ഡ് മെ​മ്പ​ർ പോ​ൾ​സി ജി​യോ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന്‌ പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രും ആ​രോ​ഗ്യവ​കു​പ്പും ഐആ​ർടി​സി കോ​-ഒാർ​ഡി​നേ​റ്റ​റും സ്ഥ​ല​ത്തെ​ത്തി തെരച്ചി​ൽ ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന് മാ​ലി​ന്യക്കൂ​മ്പാ​ര​ത്തി​ൽനി​ന്നും തെ​ളി​വു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. മാ​ലി​ന്യം പൂ​ർ​ണ​മാ​യും നീ​ക്കം ചെ​യ്തു. കൊ​ര​ട്ടി​യി​ലെ ഒ​രു പ്ര​മു​ഖ സ്ഥാ​പ​ന​ത്തി​ൽ നി​ന്നാ​ണ് ഇ​ത്ത​രം സാ​മൂ​ഹ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം ന​ട​ന്ന​തെ​ന്നാ​ണ് സൂ​ച​ന. ക​ഴി​ഞ്ഞ​യാ​ഴ്ച​യും ഇ​വി​ടെ സ​മാ​ന രീ​തി​യി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ച്ചി​രു​ന്ന​തു ഹ​രിത ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ നീ​ക്കം ചെ​യ്തി​രു​ന്നു.


മാ​ലി​ന്യ​ത്തി​ൽനി​ന്നും ല​ഭി​ച്ച തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കൊ​ര​ട്ടി​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ​രും​ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.‌