ആ​യു​ർ​വേ​ദ ഫാ​ർ​മ​സി​സ്റ്റു​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കും: മ​ന്ത്രി
Monday, September 23, 2024 1:35 AM IST
തൃ​ശൂ​ർ: കേ​ര​ള​ത്തി​ലെ ആ​യു​ർ​വേ​ദ ഫാ​ർ​മ​സി​സ്റ്റു​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ സ​ർ​ക്കാ​ർ​ത​ല​ത്തി​ൽ പ​രി​ഹ​രി​ക്കു​മെ​ന്നു മ​ന്ത്രി കെ.​രാ​ജ​ൻ. കേ​ര​ള ഗ​വ. ആ​യു​ർ​വേ​ദ ഫാ​ർ​മ​സി​സ്റ്റ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​നം തൃ​ശൂ​ർ പേ​ൾ റീ​ജ​ൻ​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​വി. സാ​ബു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദി​പു വി. ​ദി​വാ​ക​ർ, തൃ​ശൂ​ർ മേ​യ​ർ എം.​കെ. വ​ർ​ഗീ​സ്, ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ. ​ടി.​ഡി. ശ്രീ​കു​മാ​ർ, ഗ​വ. ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​വി.​ജെ. സെ​ബി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.


വി​ര​മി​ക്കു​ന്ന സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​വി. സാ​ബു, സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വി.​പി. വി​മ​ൽ രാ​ജ്, സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗം ല​ക്ഷ്മി ഭാ​യി, പി.​ആ​ർ. ജ​യ​രാ​ജ് എ​ന്നി​വ​ർ​ക്കു യാ​ത്ര​യ​യ​പ്പ് ന​ൽ​കി.