സ്പെ​ഷ​ൽ സ്കൂ​ൾ കു​ട്ടി​ക​ളോ​ടൊ​ത്ത് ഫി​സി​യോ തെ​റാ​പ്പി ദി​നാ​ച​ര​ണം
Sunday, September 22, 2024 7:18 AM IST
അ​മ​ല ന​ഗ​ർ: ലോ​ക ഫി​സി​യോ​തെ​റാ​പ്പി ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ​ഭാ​ഗ​മാ​യി ​എ​ര​നെ​ല്ലൂ​ർ ഇ​ൻ​ഫ​ന്‍റ് ​ജീ​സ​സ് ​സ്പെ​ഷ​ൽ ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജ് ഫി​സി​യോ തെ​റാ​പ്പി വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ ​ഫി​സി​യോ​തെ​റാ​പ്പി ​പ​രി​ശീ​ല​ന​വും ബോ​ധ​വ​ൽ​ക​ര​ണ പ​രി​പാ​ടി​ക​ളും ന​ട​ത്തി. 

അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജ് ജോ​യി​ൻ​റ് ഡ​യ​റ​ക്ട​ർ ഫാ. ​ജെ​യ്സ​ണ്‍ മു​ണ്ട​ൻ​മാ​ണി സി​എം​ഐ, ഫി​സി​യോ​തെ​റാ​പ്പി വി​ഭാ​ഗം മേ​ധാ​വി സു​മി ​റോ​സ്, സ്കൂ​ൾ ​പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ​കൊ​ച്ചു​ത്രേ​സ്യ ​വ​ട​ക്ക​ൻ ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


അ​ധ്യാ​പ​ക​രു​ടെ ​മാ​ർ​ഗ​നി​ർ​ദേ​ശ​ത്തോ​ടെ ​അ​മ​ല​യി​ലെ ഫി​സി​യോ​തെ​റാ​പ്പി സം​ഘം ഓ​രോ വി​ദ്യാ​ർ​ഥി​യു​ടെ​യും ച​ല​ന​ശേ​ഷി, പേ​ശി​ക​ളു​ടെ ശ​ക്തി, ഏ​കോ​പ​നം, സ​ന്തു​ലി​താ​വ​സ്ഥ ​എ​ന്നി​വ​യു​ൾ​പ്പെ​ടെ ​വി​ദ്യാ​ർ​ഥി​ക​ളു​ടെ ​ശാ​രീ​രി​ക ​ക​ഴി​വു​ക​ളും ​പ​രി​മി​തി​ക​ളും ​വി​ല​യി​രു​ത്തി. പ​രി​ശീ​ല​നം, ക​ലാ​പ​രി​പാ​ടി​ക​ൾ, മ​ധു​ര​വി​ത​ര​ണം എ​ന്നി​വ​യും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഉ​ണ്ടാ​യി​രു​ന്നു.