തി​മി​ല​വി​ദ്വാ​ൻ പെ​രു​വ​നം കൃ​ഷ്ണ​കു​മാ​റി​ന്‍റെ ഷ​ഷ്ടി​പൂ​ർ​ത്തി ആ​ഘോ​ഷി​ച്ചു
Tuesday, September 24, 2024 1:35 AM IST
ചേ​ർ​പ്പ്: തി​മി​ല ക​ലാ​കാ​ര​ൻ പെ​രു​വ​നം കൃ​ഷ്ണ​കു​മാ​റി​ന്‍റെ ഷ​ഷ്ടി​പൂ​ർ​ത്തി ആ​ഘോ​ഷി​ച്ചു.

പെ​രു​വ​നം മേ​ക്കാ​വ് ഭ​ഗ​വ​തി​ക്ഷേ​ത്ര​ത്തി​ൽ​ന​ട​ന്ന ച​ട​ങ്ങി​ൽ ക്ഷേ​ത്രം ജീ​വ​നി​ക്കാ​രും മേ​ൽ​ശാ​ന്തി പാ​ല​ക്കി​ഴി മ​ഠം ശ്രീ​നി​വാ​സ​ൻ എം​ബ്രാ​ന്തി​രി​യും ചേ​ർ​ന്നു പു​ര​സ്കാ​രം സ​മ​ർ​പ്പി​ച്ചു. പെ​രു​വ​നം കു​ട്ട​ൻ​മാ​രാ​ർ, പെ​രു​വ​നം സ​തീ​ശ​ൻ​മാ​രാ​ർ, ചെ​റു​ശേ​രി കു​ട്ട​ൻ​മാ​രാ​ർ, പ​ര​യ്ക്കാ​ട് ത​ങ്ക​പ്പ​ൻ​മാ​രാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. പെ​രു​വ​നം സ​തീ​ശ​ൻ​മാ​രാ​ർ ന​യി​ച്ച പ​ഞ്ചാ​രിമേ​ള​വും പെ​രു​വ​നം കൃ​ഷ്ണ​കു​മാ​ർ ന​യി​ച്ച പ​ഞ്ച​വാ​ദ്യ​വും ഉ​ണ്ടാ​യി​രു​ന്നു. പെ​രു​വ​നം ഹ​രി​ദാ​സ്, ചേ​ല​ക്ക​ര സൂ​ര്യ​ൻ, തൃ​ക്കൂ​ർ അ​നി​ൽ, ഊ​ര​കം ഉ​ണ്ണി എ​ന്നി​വ​ർ സ​ഹ​പ്ര​മാ​ണി​മാ​രാ​യി.