ഭൂ​മി കൈ​മാ​റ്റ​ത്തി​ന് അ​നു​മ​തി​യി​ല്ല: മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത്
Sunday, September 22, 2024 7:18 AM IST
തൃ​ശൂ​ർ: മാ​റ്റാം​പു​റ​ത്തു ഭൂ​മി​യു​ടെ കൈ​വ​ശ​രേ​ഖ കൈ​മാ​റു​ന്ന​തി​നു സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി​യി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി മു​ഖ്യ​മ​ന്ത്രി​ക്കു കൗ​ണ്‍​സി​ല​റു​ടെ ക​ത്ത്.

സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ കൈ​വ​ശാ​വ​കാ​ശ രേ​ഖ കൈ ​മാ​റു​ന്ന​തി​നു മു​ഖ്യ​മ​ന്ത്രി​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ് ഉ​ദ്ഘാ​ട​നം ന​ട​ത്തു​ന്ന​തെ​ന്നും ജോ​ണ്‍ ഡാ​നി​യ​ൽ ഇ-​മെ​യി​ലി​ൽ അ​യ​ച്ച ക​ത്തി​ൽ പ​റ​യു​ന്നു. ഭൂ​ര​ഹി​ത​രു​ടെ പ​ട്ടി​ക 2020ൽ ​കൗ​ണ്‍​സി​ൽ അം​ഗീ​ക​രി​ച്ചി​ട്ടും ഈ ​വ​ർ​ഷം സെ​പ്റ്റം​ബ​ർ ഒ​ന്പ​തി​നാ​ണ് അ​നു​മ​തി​ക്കാ​യി ക​ത്ത​യ​ച്ച​ത്. ഇ​തി​നു സ​ർ​ക്കാ​രി​ന്‍റെ മ​റു​പ​ടി ല​ഭി​ച്ചി​ട്ടി​ല്ല.


ഇ​പ്പോ​ൾ ഭൂ​മി​കൈ​മാ​റ്റ​മെ​ന്ന പേ​രി​ൽ ധൃ​തി​പി​ടി​ച്ചു ഉ​ദ്ഘാ​ട​നം​ന​ട​ത്തു​ന്ന​തു നി​യ​മ​വി​രു​ദ്ധ​മാ​ണ്. ഭൂ​ര​ഹി​ത​ർ​ക്ക് ഭൂ​മി​കൈ​മാ​റു​ന്ന​തി​ന് എ​തി​ർ​പ്പി​ല്ല. കൈ​മാ​റു​ന്ന ഭൂ​മി​യു​ടെ കൈ​വ​ശ രേ​ഖ​ക​ൾ വ്യാ​ജ​മാ​യി സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ ന​ൽ​കു​ന്ന​ത് ഭൂ​ര​ഹി​ത​രാ​യ​വ​രോ​ടു​ള്ള വ​ഞ്ച​ന​യാ​ണ്. വ​സ്തു​ത​ക​ൾ അ​ന്വേ​ഷി​ച്ചു മ​ന​സി​ലാ​ക്കി​യ​ശേ​ഷം പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്ക​ണോ​യെ​ന്നു​ള്ള തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു.