കെ. മോ​ഹ​ൻ​ദാ​സി​ന്‍റെ രാ​ഷ്ട്രീ​യ സ​ത്യ​സ​ന്ധ​ത മാ​തൃ​കാ​പ​രം: തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ
Tuesday, September 24, 2024 1:34 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: മു​ൻ എം​പി കെ. ​മോ​ഹ​ൻ​ദാ​സി​ന്‍റെ രാ​ഷ്ട്രീ​യ സ​ത്യ​സ​ന്ധ​ത ഏ​റെ മാ​തൃ​കാ​പ​ര​മാ​യി​രു​ന്നു​വെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ അഡ്വ. തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ.

കെ.​ മോ​ഹ​ൻ​ദാ​സി​ന്‍റെ ഇ​രു​പ​ത്തി​യെ​ട്ടാം ച​ര​മ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് കെ.​ മോ​ഹ​ൻ​ദാ​സ് അ​നു​സ്മ​ര​ണ​സ​മി​തി സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണസ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മി​ക​ച്ച ജ​ന​പ്ര​തി​നി​ധി എ​ന്ന പോ​ലെത്ത​ന്നെ താ​ൻ പ്ര​വ​ർ​ത്തി​ച്ച പാ​ർ​ട്ടി​യോ​ടും നേ​താ​ക്ക​ളോ​ടും മ​ര​ണംവ​രെ വി​ശ്വ​സ്ത​ത പു​ല​ർ​ത്തി​യ വ്യ​ക്തി​യാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്നും ഉ​ണ്ണി​യാ​ട​ൻ പ​റ​ഞ്ഞു.

കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​വി.​ കു​ര്യാ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ എം.​പി.​ പോ​ളി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മി​നി മോ​ഹ​ൻ​ദാ​സ്, ജോ​ണ്‍​സ​ണ്‍ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, ഇ​ട്ടി​യ​ച്ച​ൻ ത​ര​ക​ൻ, റോ​ക്കി ആ​ളൂ​ക്കാ​ര​ൻ, സി​ജോ​യ് തോ​മ​സ്, സേ​തു‌മാ​ധ​വ​ൻ, സി.​ടി.​ പോ​ൾ, പ്ര​സാ​ദ് പു​ലി​ക്കോ​ട്ടി​ൽ, ഫെ​നി എ​ബി​ൻ, ജോ​യ് എ​ടാ​ട്ടൂ​ക്കാ​ര​ൻ, ജോ​ണ്‍ മു​ണ്ട​ൻ​മാ​ണി, ഷൈ​നി ജോ​ജോ, മാ​ഗി വി​ൻ​സ​ന്‍റ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.