ആം ​ആ​ദ്മി പാ​ർ​ട്ടി കേ​ര​ള​ത്തി​ന്‍റെ രാ​ഷ്ട്രീ​യ ബ​ദ​ൽ: പ​ങ്ക​ജ് ഗു​പ്ത
Tuesday, September 24, 2024 1:35 AM IST
തൃ​ശൂ​ർ: കേ​ര​ള​ത്തി​ലെ രാ​ഷ്ട്രീ​യബ​ദ​ലാ​യി ജ​ന​ങ്ങ​ൾ ആം ​ആ​ദ്മി പാ​ർ​ട്ടി​യെ ആ​വ​ശ്യ​പ്പെ​ടു​ന്നെ​ന്നു ദേ​ശീ​യ സെ​ക്ര​ട്ട​റി പ​ങ്ക​ജ് ഗു​പ്ത. ആം ​ആ​ദ്മി​യാ​ണ് ശ​രി​യാ​യ ബ​ദ​ലെ​ന്നു ജ​നം വി​ശ്വ​സി​ക്കു​ന്നു.

എ​എ​പി തൃ​ശൂ​രി​ൽ ന​ട​ത്തി​യ ജ​ന​ക്ഷേ​മ മു​ന്നേ​റ്റസ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​യി​ര​ത്തി​ല​ധി​കം വോള​ന്‍റി​യ​ർ​മാ​ർ പ​ങ്കെ​ടു​ത്ത വി​ളം​ബ​രജാ​ഥ റീ​ജ​ണ​ൽ തി​യേ​റ്റ​റി​ൽ അ​വ​സാ​നി​ച്ചു.

കേ​ര​ള​ത്തി​ൽ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണസ്ഥാ​പ​ന​ങ്ങ​ളി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണു സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ച​ത്. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​ആ​ർ. അ​രു​ണ്‍, പ്ര​സി​ഡ​ന്‍റ് അ​ഡ്വ. വി​നോ​ദ് മാ​ത്യു വി​ൽ​സ​ണ്‍, സി.​ആ​ർ. നീ​ല​ക​ണ്ഠ​ൻ, സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ഡോ. ​സെ​ലി​ൻ ഫി​ലി​പ്പ്, ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ന​വീ​ൻ ജി. ​നാ​ദാ​മ​ണി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

എ​എ​പി​യു​ടെ സ​ന്ന​ദ്ധ​സേ​വാസേ​ന​യാ​യ ബ്രൂ​ർ ബ്രി​ഗേ​ഡി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു.