മ​ണ​ച്ചാ​ൽ പ്ര​ദേ​ശ​ത്തെ 64 ഏ​ക്ക​ർ ഭൂ​മി​യി​ൽ കൃ​ത്രി​മ ത​ടാ​കം വേ​ഗ​ത്തി​ലാ​ക്കും: മ​ന്ത്രി
Sunday, September 22, 2024 7:18 AM IST
ചി​റ്റാ​ട്ടു​ക​ര: എ​ള​വ​ള്ളി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ മ​ണ​ച്ചാ​ൽ പ്ര​ദേ​ശ​ത്തെ 64 ഏ​ക്ക​ർ ഭൂ​മി​യി​ൽ കൃ​ത്രി​മ ത​ടാ​കം സൃ​ഷ്ടി​ക്കു​ന​തി​ന്‍റെ ന​ട​പ​ടി ത്വ​രി​ത​ഗ​തി​യി​ലാ​ക്കാ​ൻ മ​ന്ത്രി എം.​ബി.​ രാ​ജേ​ഷ് തൃ​ശൂ​ർ എ​ൽഎ​സ്ജിഡി ജോ​യി​ന്‍റ്് ഡ​യ​റ​ക്ട​ർ​ക്ക് നേ​രി​ട്ട് നി​ർ​ദേ​ശം ന​ൽ​കി. ക​ളി​മ​ൺ ഖ​ന​നം മൂ​ലം വ​ലി​യ ഗ​ർ​ത്ത​ങ്ങ​ൾ രൂ​പ​പ്പെ​ട്ട മ​ണി​ച്ചാ​ലി​ലാ​ണ് കൃ​ത്രി​മ ത​ടാ​കം സൃ​ഷ്ടി​ക്കു​ക.

എ​ള​വ​ള്ളി പ​ഞ്ചാ​യ​ത്തി​ൽ സ്ഥാ​പി​ച്ച ഡ​യ​പ്പ​ർ ഡി​സ്ട്രോ​യ​റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ന്ന​തി​ന് എ​ത്തി​യ​താ​യി​രു​ന്നു മ​ന്ത്രി. ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ജി​യോ ഫോ​ക്സ് കൃ​ത്രി​മ ത​ടാ​ക​ത്തി​ന്‍റെ സ​വി​ശേ​ഷ​ത​ക​ളും പ്രാ​ധാ​ന്യ​വും വി​ശ​ദീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ൽ.

2023-24 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ പ​തി​ന​ഞ്ചാം ധ​ന​കാ​ര്യ ക​മ്മീ​ഷ​ൻ ഗ്രാ​ന്‍റി​ൽ നി​ന്നും 14 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യാ​ണ് കി​ട​പ്പു​രോ​ഗി​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും മ​ല-​മൂ​ത്ര വി​സ​ർ​ജ​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ഡ​യ​പ്പ​റു​ക​ൾ ന​ശി​പ്പി​ക്കാ​ൻ കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി എ​ള​വ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഡ​യ​പ്പ​ർ ഡി​സ്ട്രോ​യ​ർ സ്ഥാ​പി​ച്ച​ത്.


മു​ര​ളി പെ​രു​നെ​ല്ലി എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി. മു​ല്ല​ശ്ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​തി വേ​ണു​ഗോ​പാ​ൽ, എ​ള​വ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ണ്ട് ജി​യോ ഫോ​ക്സ്, തൃ​ശൂ​ർ എ​ൽഎ​സ്ജിഡി ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ പി.​എം. ഷെ​ഫീ​ക്ക്, എ​ൽ​എ​സ്ജി​ഡി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ. ​സി​ദ്ധി​ഖ്, ശു​ചി​ത്വ​മി​ഷ​ൻ തൃ​ശൂ​ർ ജി​ല്ലാ കോ- ​ഓ​ർ​ഡി​നേ​റ്റ​ർ കെ.​കെ.​ മ​നോ​ജ്, മു​ല്ല​ശേ​രി അ​സി.​ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ധ​ന്യ ര​വി, മു​ല്ല​ശേ​രി ബി​ഡിഒ സി.​എം.​ അ​നീ​ഷ്, എ​ള​വ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി തോ​മ​സ് രാ​ജ​ൻ, സ​നി​ൽ കു​ന്ന​ത്തു​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.