കാ​ലി​ക്ക​ട്ടി​ന് കീ​ഴി​ലെ കോ​ള​ജു​ക​ളി​ല്‍ യൂ​ണി​യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് ഒ​ക്ടോ​ബ​റി​ല്‍
Tuesday, September 24, 2024 7:45 AM IST
തേ​ത്തി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​ക്ക് കീ​ഴി​ലെ കോ​ള​ജു​ക​ളി​ല്‍ യൂ​ണി​യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് ഒ​ക്ടോ​ബ​ര്‍ 10 ന് ​ന​ട​ത്താ​ന്‍ തീ​രു​മാ​നം. ഇ​തി​നാ​യി ഈ ​മാ​സം 28ന് ​വി​ജ്ഞാ​പ​ന​മി​റ​ക്കാ​നും ധാ​ര​ണ​യാ​യി.

ഇ​ന്ന​ലെ മ​ണി​ക്കൂ​റു​ക​ളോ​ളം നീ​ണ്ട എ​സ്എ​ഫ്ഐ​യു​ടെ സ​മ​ര​ത്തെ തു​ട​ര്‍​ന്നാ​ണി​ത്. ഒ​ക്ടോ​ബ​ര്‍ മൂ​ന്നി​ന് വി​ജ്ഞാ​പ​ന​മി​റ​ക്കി 15 ദി​വ​സ​ത്തി​ന് ശേ​ഷം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നു​ള്ള മു​ന്‍ തീ​രു​മാ​ന​മാ​ണ് വി​സി മാ​റ്റി​യ​ത്. ഒ​ക്ടോ​ബ​ര്‍ മൂ​ന്നി​നു​ള്ളി​ല്‍ കോ​ളു​ക​ളി​ല്‍ പ്ര​വേ​ശ​നം നേ​ടു​ന്ന മു​ഴു​വ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ട​വ​കാ​ശം ഉ​റ​പ്പു​വ​രു​ത്താ​നും തീ​രു​മാ​ന​മാ​യി.
ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ വൈ​കുന്നേരം നാ​ല് വ​രെ​യാ​യി​രു​ന്നു സ​മ​രം. ഇ​തി​നി​ടെ പ​ല ത​വ​ണ സം​ഘ​ര്‍​ഷാ​വ​സ്ഥ​യു​ണ്ടാ​യി.


എ​സ്എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എം. ആ​ര്‍​ഷോ, കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ഇ. ​അ​ഫ്സ​ല്‍, ഹ​സ​ന്‍ മു​ബാ​റ​ക്ക്, കെ.​വി. അ​നു​രാ​ഗ്, ജാ​ന്‍​വി കെ. ​സ​ത്യ​ന്‍, മ​ല​പ്പു​റം ജി​ല്ലാ സെ​ക്ര​ട്ട​റി എ​ന്‍. ആ​ദി​ല്‍, പ്ര​സി​ഡ​ന്‍റ് കോ​ഴി​ക്കോ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​താ​ജു​ദീ​ന്‍, തൃ​ശൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി ജി​ഷ്ണു കെ. ​സ​ത്യ​ന്‍, പാ​ല​ക്കാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്. വി​പി​ന്‍, വ​യ​നാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി സാ​ന്ദ്ര, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യ​റ്റം​ഗം ജി​ഷ്ണു, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ടി. ​സ്നേ​ഹ, പി. ​അ​ക്ഷ​ര, മു​ഹ​മ്മ​ദ് സാ​ദി​ഖ്, കെ. ​ഹ​രി​മോ​ന്‍, ജോ​യ​ല്‍ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ​മ​രം.