ഭീ​മ​ൻ തി​മിംഗ​ല​ത്തി​ന്‍റെ ജ​ഡം ക​ര​യ്ക്ക​ടി​ഞ്ഞു
Sunday, September 22, 2024 7:18 AM IST
ചാ​വ​ക്കാ​ട്: ദ്വാ​ര​ക ബീ​ച്ചി​ൽ ക​ര​യ്ക്ക​ടി​ഞ്ഞ തി​മിം​ഗ​ല​ത്തി​ന്‍റെ ജ​ഡം സം​സ്ക​രി​ച്ചു. തീ​ര​വാ​സി​ക​ൾ​ക്കും വി​നോ​ദസ​ഞ്ചാ​രി​ക​ൾ​ക്കും ദു​രി​ത​മാ​യിത്തീർ​ന്ന തി​മിം​ഗ​ല​ത്തെ ചാ​വ​ക്കാട് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വത്തി​ ലാ​ണു സം​സ്ക​രി​ച്ച​ത്.

ചാ​വ​ക്കാ​ട് സീ​നി​യ​ർ വെ​റ്ററി​ന​റി ഡോ ക്ടർ ശ​ർ​മി​ള, എ​രു​മ​പ്പെട്ടി ഫോ​റ​സ്റ്റ് ഓ​ഫീസി​ലെ ഉ​ദ്യോ​ഗ​സ്ഥ​ന്മാ​രാ​യ യു.​എ​സ്. സ​നോ​ജ്, റൈ​ജോ ജോ​യ്, കെ.വി. വൈ​ശാ​ഖ്, പി.എ​ച്ച്. അ​ഷ്റ​ഫ്, വി.എ​സ്. ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പോ​സ്റ്റ്മോ​ർ​ട്ട ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യശേ​ഷ​മാ​ണു സം​സ്ക​രി​ച്ച​ത്.


ന​ഗ​ര​സ​ഭ സീ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എം. ഷ​മീർ, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ശി​വ​പ്ര​സാ​ദ്, കെ. ​വി. വ​സ​ന്ത എ​ന്നി​വ​രും നേ​തൃ​ത്വം ന​ൽ​കി.