പൂ​ലാ​നി പൂ​ത്തു​രു​ത്തി പാ​ല​ത്തി​ൽ മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്നു, നി​രീ​ക്ഷ​ണ കാ​മ​റ വേണം
Sunday, September 22, 2024 7:17 AM IST
മേ​ലൂ​ർ: പൂ​ലാ​നി പൂ​ത്തു​രു​ത്തി പാ​ല​ത്തി​ൽ നി​രീ​ക്ഷ​ണ കാ​മ​റ സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ​ക്ക് നി​വേ​ദ​നം​ന​ൽ​കി.

മു​രി​ങ്ങൂ​ർ - ഏ​ഴാ​റ്റു​മു​ഖം റോ​ഡി​ൽ പൂ​ലാ​നി പൂ​ത്തു​രു​ത്തി പാ​ല​ത്തി​നു താ​ഴെ തോ​ട്ടി​ലും പ​രി​സ​ര​ങ്ങ​ളി​ലും സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ പ്ലാ​സ്റ്റി​ക് അ​ട​ക്ക​മു​ള്ള അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ രാ​ത്രി​യു​ടെ മ​റ​വി​ൽ വ​ലി​ച്ചെ​റി​യു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സി​പി​ഐ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി മ​ധു തു​പ്ര​ത്ത് നി​വേ​ദ​നം​ന​ൽ​കി​യ​ത്.

അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ഹ​രി​ത​ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ വീ​ടു​ക​ളി​ലെ​ത്തി ശേ​ഖ​രി​ക്കാ​ൻ വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കി​യി​ട്ടും ഇ​ത്ത​രം സാ​മൂ​ഹി​ക​വി​രു​ദ്ധ​രെ നി​യ​മ​ത്തി​നു മു​ന്നി​ലെ​ത്തി​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.


ജ​ല​സ്രോ​ത​സു​ക​ളും പ​രി​സ്ഥി​തി​യും മ​ലി​ന​മാ​കു​ന്ന​തു​വ​ഴി സാം​ക്ര​മി​ക രോ​ഗ​ങ്ങ​ൾ​ക്ക് വ​ഴി​വ​യ്ക്കു​മെ​ന്നും രാ​ത്രി​യു​ടെ മ​റ​വി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​വ​ർ​ക്കെ​തി​രെ നി​രീ​ക്ഷ​ണ കാ​മ​റ സ്ഥാ​പി​ക്ക​ൽ അ​ട​ക്ക​മു​ള്ള ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് പൊ​തു​വി​കാ​രം.