സി​ബി​എ​സ്ഇ സം​സ്ഥാ​ന ടേ​ബി​ൾ ടെ​ന്നീ​സ്: ദേ​വ​മാ​ത ഓ​വ​റോ​ൾ ചാന്പ്യന്മാ​ർ
Sunday, September 22, 2024 7:18 AM IST
തൃ​ശൂ​ർ: ദേ​വ​മാ​ത സി​എം​ഐ പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ന്ന സം​സ്ഥാ​ന സി​ബി​എ​സ്ഇ ടേ​ബി​ൾ ടെ​ന്നീ​സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ തൃ​ശൂ​ർ ദേ​വ​മാ​ത സി​എം​ഐ പ​ബ്ലി​ക് സ്കൂ​ൾ ഓ​വ​റോ​ൾ ചാം​പ്യ​ന്മാ​രാ​യി. കോ​ഴി​ക്കോ​ട് പെ​രു​ന്തു​രു​ത്തി ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ ര​ണ്ടാം സ്ഥാ​ന​വും പാ​ല​ക്കാ​ട് സെ​ൻ​റ് റാ​ഫേ​ൽ ക​ത്തീ​ഡ്ര​ൽ സ്കൂ​ൾ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. അ​ണ്ട​ർ14 ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ദേ​വ​മാ​ത സി​എം​ഐ പ​ബ്ലി​ക് സ്കൂ​ൾ, കോ​ഴി​ക്കോ​ട് സി​ൽ​വ​ർ ഹി​ൽ​സ് പ​ബ്ലി​ക് സ്കൂ​ൾ എ​ന്നി​വ​ർ ഒ​ന്നും ര​ണ്ടുംസ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി.

പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ ൽ ദേ​വ​മാ​ത സി​എം​ഐ പ​ബ്ലി​ക് സ്കൂ​ൾ ഒ​ന്നാം​സ്ഥാ​ന​വും പാ​ല​ക്കാ​ട് സെ​ന്‍റ് റാ​ഫേ​ൽ ക​ത്തീ​ഡ്ര​ൽ സ്കൂ​ൾ ര​ണ്ടാം​സ്ഥാ​ന​വും നേ​ടി. അ​ണ്ട​ർ 17 ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ദേ​വ​മാ​ത സി​എം​ഐ പ​ബ്ലി​ക് സ്കൂ​ൾ ഒ​ന്നാം​സ്ഥാ​ന​വും കോ​ഴി​ക്കോ​ട് പെ​രു​ന്തു​രു​ത്തി ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ ര​ണ്ടാം​സ്ഥാ​ന​വും നേ​ടി.

പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ദേ​വ​മാ​ത സി​എം​ഐ പ​ബ്ലി​ക് സ്കൂ​ൾ ഒ​ന്നാം സ്ഥാ​ന​വും ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ പെ​രു​ന്തു​രു​ത്തി ര​ണ്ടാം​സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. അ​ണ്ട​ർ 19 ആ​ണ്‍​കു​ ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ക​ണ്ണൂ​ർ ചി​ന്മ​യ വി​ദ്യാ​ല​യം ഒ​ന്നാം​സ്ഥാ​ന​വും ദേ​വ​മാ​ത സി​എം​ഐ പ​ബ്ലി​ ക് സ്കൂ​ൾ ര​ണ്ടാംസ്ഥാ​ന​വും നേ​ടി. പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ദേ​വ​മാ​ത ഒ​ന്നാം സ്ഥാ​ന​വും ഇ​രി​ങ്ങാ​ല​ക്കു​ട ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ വി​ദ്യാ​മ​ന്ദി​ർ ര​ണ്ടാം സ്ഥാ​ന​വും നേ​ടി.


തൃ​ശൂ​ർ ജി​ല്ല ടേ​ബി​ൾ ടെ​ന്നീ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ് പി.​ജെ. സീ​ജോ, സി​ബി​എ​സ്ഇ നി​രീ​ക്ഷ​ക​ൻ കെ. ​ര​തീ​ഷ് എ​ന്നി​വ​ർ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. ദേ​വ​മാ​ത സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​യ്സ് എ​ല​വ​ത്തി​ങ്ക​ൽ, ഫാ. ​ജെ​യിം​സ് ഷെ​ൽ​ബി ആ​ല​പ്പാ​ട്ട്, ദേ​വ​മാ​ത സ്കൂ​ൾ അ​ക്കാ​ഡ​മി​ക് അ​ഡ്മി​നി​സ് ട്രേ​റ്റ​ർ ജോ​ഷി പി. ​തോ​മ​സ്, സി​സ്റ്റ​ർ ജോ​യ്സി കോ​നി​ക്ക​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ധ്യാ​പ​ക​രാ​യ ഒ.​ടി. ലി​ന്‍റി, കെ.​കെ. ഹാ​രി​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ൽ​കി.