മോഷണക്കേസിലെ പ്രതി പോലീസിനെ വെട്ടിച്ചുമുങ്ങി
Sunday, September 22, 2024 7:18 AM IST
ക​യ്പ​മം​ഗ​ലം: മ​തി​ല​ക​ത്ത് മോ​ഷ​ണ​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​പോ​കും​വ​ഴി പോ​ലീ​സി​നെ ക​ബ​ളി​ പ്പി​ച്ച് ര​ക്ഷ​പ്പെ​ട്ടു. വാ​ടാ​ന​പ്പി​ള്ളി സ്വ​ദേ​ശി ബാ​ദു​ഷ (33)യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ആ​ല​പ്പു​ഴ എ​സ്ഡി കോ​ള​ജി​നു സ​മീ​പ​ത്തു​വെ​ച്ചാ​യി​രു​ന്നു സം​ഭ​വം.

മ​തി​ല​കം പു​തി​യ​കാ​വി​ലെ സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് ആ​റു​ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ മ​ല​ഞ്ച​ര​ക്ക് മോ​ഷ്ടി​ച്ച കേ​സി​ലാ​ണ് ബാ​ദു​ഷ​യെ മ​തി​ല​കം പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. മ​ല​ഞ്ച​ര​ക്ക് ക​ട​ത്താ​നു​പ​യോ​ഗി​ച്ച വാ​ഹ​നം ഇ​യാ​ൾ കാ​യം​കു​ള​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്നു. ഇ​തെ​ടു​ക്കാ​നാ​യി കൊ​ണ്ടു​പോ​യി തി​രി​കെ​വ​രു​ന്ന​തി​നി​ടെ​യാ​ണു ര​ക്ഷ​പ്പെ​ട്ട​ത്.


ഭ​ക്ഷ​ണം​ക​ഴി​ക്കാ​ൻ ത​ട്ടു​ക​ട​യി​ൽ വാ​ഹ​നം​നി​ർ​ത്തി​യ സ​മ​യ​ത്ത് കൈ​യി​ൽ വി​ല​ങ്ങു​മാ​യി പ്ര​തി ഓ​ടി​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഒ​ട്ടേ​റെ മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ബാ​ദു​ഷ​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ‌ദി​വ​സം പാ​ല​ക്കാ​ടു​നി​ന്നാ​ണ് ബാ​ദു​ഷ​യെ കൊ​ടു​ങ്ങ​ല്ലൂ​ർ ഡി​വൈ​എ​സ്പി​യു​ടെ കീ​ഴി​ലു​ള്ള ഡാ​ൻ​സാ​ഫ് ടീം ​അ​റ​സ്റ്റു​ചെ​യ്ത​ത്. പ്ര​തി ചാ​ടി​പ്പോ​യ​തി​ന് ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.