കെ​ട്ടി​ട ഉ​ട​മ​യെ വാ​ട​ക​ക്കാ​ര​ൻ വെ​ട്ടി​പ്പ​രി​ക്കേ​ല്പി​ച്ചു
Sunday, September 22, 2024 7:17 AM IST
ചാ​ല​ക്കു​ടി: നോ​ർ​ത്ത് ജം​ഗ്ഷ​നി​ൽ ക​ട​യു​ട​മ​യെ വാ​ട​ക​ക്കാ​ര​ൻ വെ​ട്ടി​പ്പ​രി​ക്കേ​ല്പി​ച്ചു. റോ​സ് ഒ​പ്റ്റി​ക്ക​ൽ​സ് എ​ന്ന സ്ഥാ​പ​നം പ്ര​വ​ർ​ത്തി​ക്കു​ന്ന മു​റി​യു​ടെ ഉ​ട​മ​യാ​യ പാ​ലാ​രി​വ​ട്ടം അ​ല​ഷ്യ​കോ​ട​ത്ത് മി​ൽ​ട്ട​ൻ(46) എ​ന്ന​യാ​ളെ​യാ​ണ് ആ​ക്ര​മി​ച്ച​ത്.

ക​ട ന​ട​ത്തു​ന്ന വാ​ട​ക​ക്കാ​ര​നാ​യ മേ​ലൂ​ർ കു​ര​ൻ വ​ർ​ഗീ​സ് തോ​മ​സ്(72) എ​ന്ന​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​രു​മ​ണി​യോ​ടെ ക​ട​യി​ൽ​വ​ച്ചാ​ണ് സം​ഭ​വം. മി​ൽ​ട്ട​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ട ര​ണ്ടു​വ​ർ​ഷ​മാ​യി വ​ർ​ഗീ​സാ​ണ് ന​ട​ത്തു​ന്ന​ത്. ഒ​മ്പ​തു​മാ​സ​മാ​യി ക​ട​യു​ടെ വാ​ട​ക ന​ൽ​കാ​ത്ത​തി​നാ​ൽ മി​ൽ​ട്ട​ൻ ക​ഴി​ഞ്ഞ​ദി​വ​സം ക​ട മ​റ്റൊ​രു താ​ഴി​ട്ട് പൂ​ട്ടി​യി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. മി​ൽ​ട്ട​ന്‍റെ ചെ​വി​ക്ക് മു​റി​വ് പ​റ്റി​യി​ട്ടു​ണ്ട്. ബ​ന്ധു ജാ​ക്സ​ൻ സേ​വ്യ​റി​നും പ​രി​ക്കേ​റ്റു. ഇ​രു​വ​രേ​യും ചാ​ല​ക്കു​ടി സെ​ന്‍റ് ജ​യിം​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.