ന​ഗ​ര​മ​ധ്യ​ത്തി​ലെ വ​സ്ത്ര​ശാ​ല​യി​ല്‍ തീ​പിടി​ത്തം
Monday, September 23, 2024 1:35 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ന​ഗ​ര​മ​ധ്യ​ത്തി​ലെ വ​സ്ത്ര​ശാ​ല​യി​ല്‍ തീ​പിടി​ത്തം. ബ​സ് സ്റ്റാ​ന്‍​ഡി​നു സ​മീ​പം കൂ​ട​ല്‍​മാ​ണി​ക്യം​ക്ഷേ​ത്രം റോ​ഡി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മു​രു​ക​ന്‍​സ് സി​ല്‍​ക്‌​സ് ആ​ന്‍​ഡ് സാ​രീ​സ് ടെ​ക്സ്റ്റ​യി​ല്‍​സി​ലാ​ണ് ഇ​ന്ന​ലെ വൈ​കീ​ട്ട് അ​ഞ്ച​ര​യോ​ടെ തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്.

ഷോ​റൂ​മി​ന്‍റെ പി​ന്നി​ലെ ഗോ​ഡൗ​ണി​നോ​ടു​ചേ​ര്‍​ന്ന് ഷീ​റ്റു​കൊ​ണ്ടു​മ​റ​ച്ചി​രു​ന്ന മു​റി​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ജ​ന​റേ​റ്റ​റി​നാ​ണ് ആ​ദ്യം തീ​പി​ടി​ച്ച​ത്. ഇ​തു​വ​ഴി ന​ട​ന്നു​പോ​യി​രു​ന്ന പ​രി​സ​ര​വാ​സി പു​ക ഉ​യ​രു​ന്ന​തു​ക​ണ്ട് ക​ട ഉ​ട​മ​യെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​രി​ങ്ങാ​ല​ക്കു​ട​യി​ല്‍​നി​ന്നും കൊ​ടു​ങ്ങ​ല്ലൂ​രി​ല്‍​നി​ന്നും എ​ത്തി​യ ര​ണ്ട് ഫ​യ​ര്‍ യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തീ​യ​ണ​ച്ച​ത്. ജ​ന​റേ​റ്റ​റും വ​സ്ത്ര​ശാ​ല​യു​ടെ ഗോ​ഡൗ​ണി​ന്‍റെ പു​റ​കി​ലെ മു​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന തു​ണി​ത്ത​ര​ങ്ങ​ളും പൂ​ര്‍​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. ജ​ന​റേ​റ്റ​ര്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന മു​റി​യി​ല്‍ ഒ​രു സ്‌​കൂ​ട്ട​റും സൈ​ക്കി​ളും ഉ​ണ്ടാ​യി​രു​ന്ന​താ​യും ഇ​വ​യും ക​ത്തി​ന​ശി​ച്ച​താ​യി ഫ​യ​ര്‍ യൂ​ണി​റ്റി​ലെ ജീ​വ​ന​ക്കാ​ര്‍ പ​റ​ഞ്ഞു. സം​ഭ​വ​സ​മ​യ​ത്ത് ഉ​ട​മ​യും മൂ​ന്നു ജീ​വ​ന​ക്കാ​രും ക​ട​യി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.

പു​റ​കി​ല്‍​നി​ന്നു​ള്ള പു​ക ഷോ​റൂ​മി​ന്‍റെ മു​ന്‍​വ​ശ​ത്തേ​ക്കും എ​ത്തി​യി​രു​ന്നു. തീ​പി​ടി​ക്കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നും ഓ​ണ​വ്യാ​പാ​രം ക​ണ​ക്കി​ലെ​ടു​ത്ത് എ​ത്തി​ച്ച സ്റ്റോ​ക്കാ​ണ് ക​ത്തി​ന​ശി​ച്ച​തെ​ന്നും പ​ത്തു​ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും ഉ​ട​മ ഷ​ണ്‍​മു​ഖം പ​റ​ഞ്ഞു.

സം​ഭ​വ​സ​മ​യ​ത്ത് വൈ​ദ്യു​തി ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും ജ​ന​റേ​റ്റ​ര്‍ പ്ര​വ​ര്‍​ത്തി​പ്പി​ച്ചി​രു​ന്നി​ല്ലെ​ന്നും ജീ​വ​ന​ക്കാ​ര്‍ പ​റ​ഞ്ഞു. തു​ണി​ത്ത​ര​ങ്ങ​ള്‍ സൂ​ക്ഷി​ച്ചി​രു​ന്ന മു​റി​യു​ടെ ഷ​ട്ട​ര്‍ ഇ​ള​ക്കി​മാ​റ്റി​യാ​ണ് അ​ഗ്‌​നി​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ള്‍ അ​ക​ത്തു​ക​യ​റി​യ​ത്.

ദീ​ര്‍​ഘ​കാ​ല​ത്തെ പ്ര​വ​ര്‍​ത്ത​ന​പാ​ര​മ്പ​ര്യ​മു​ള്ള മു​രു​ക​ന്‍ സി​ല്‍​ക്‌​സി​ന്‍റെ ന​വീ​ക​രി​ച്ച ഷോ​റൂം മു​പ്പ​തു​വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പാ​ണ് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​ത്. ഇ​രി​ങ്ങാ​ല​ക്കു​ട സി​ഐ അ​നീ​ഷ് ക​രീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​വും സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു. ലീ​ഡിം​ഗ് ഫ​യ​ര്‍​മാ​ന്‍ സ​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​രി​ങ്ങാ​ല​ക്കു​ട അ​ഗ്‌​നി​ശ​മ​ന​സേ​ന യൂ​ണി​റ്റി​ല്‍​നി​ന്നു​ള്ളവ​രും കൊ​ടു​ങ്ങ​ല്ലൂ​ര്‍ യൂ​ണി​റ്റി​ലെ ഫ​യ​ര്‍​മാ​ന്‍ സു​ധ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ളവരും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം​ന​ല്‍​കി.