കെസിബി​സി മ​ദ്യവി​രു​ദ്ധസ​മി​തി വ​ട​ക്ക​ൻമേ​ഖ​ല സ​മ്മേ​ള​നം
Monday, September 23, 2024 1:35 AM IST
എ​രു​മ​പ്പെ​ട്ടി: കെസിബിസി മ​ദ്യവി​രു​ദ്ധസ​മി​തി വ​ട​ക്ക​ൻ മേ​ഖ​ല സ​മ്മേ​ള​നം എ​രു​മ​പ്പെ​ട്ടി തി​രു​ഹൃ​ദ​യ ഫൊ​റോ​ന പ​ള്ളി​യി​ൽ ന​ട​ന്നു. വി​കാ​രി ഫാ. ​ജോ​ഷി ആ​ളൂ​ർ സ​ന്ദേ​ശം ന​ൽ​കി ഔ​പ​ചാ​രി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. തൃ​ശൂ​ർ അ​തി​രൂ​പ​ത കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ദേ​വ​സി പ​ന്ത​ല്ലൂ​ക്കാ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ​സി​ബി​സി മ​ദ്യവി​രു​ദ്ധസ​മി​തി എ​രു​മ​പ്പെ​ട്ടി ഫൊ​റോ​ന പ്ര​മോ​ട്ട​റും മു​ൻ ഡ​യ​റ​ക്ട​റു​മാ​യ ഫാ. ​ഡേ​വി​സ് ച​ക്കാ​ല​യ്ക്ക​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. തൃ​ശൂ​ർ അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് വി.​എം. അ​ഗ​സ്റ്റി​ൻ, പി​ആ​ർ​ഒ ലി​ന്‍റോ ഫ്രാ​ൻ​സി​സ്, എ​രു​മ​പ്പെ​ട്ടി ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ്് സി.​കെ. ജോ​ർ​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഒ​ക്ടോ​ബ​ർ ര​ണ്ടി​നു തൃ​ശൂ​ർ വ്യാ​കു​ല​മാ​താ​വി​ൻ ബ​സി​ലി​ക്ക പ​ള്ളി​യി​ൽ ന​ട​ക്കു​ന്ന 27-ാം വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തേ​ക്കു​റി​ച്ച് അ​വ​ത​ര​ണം ന​ട​ത്തി. പ​രി​പാ​ടി​ക​ൾ​ക്കു ലി​ജി​ൻ തോ​മാ​സ് ബാ​ബു മു​രി​ങ്ങാ​ത്തേ​രി, സി​സ്റ്റ​ർ അ​ജ്ഞ​ലി, വി​ൻ​സ​ൻ അ​ന്തി​ക്കാ​ട്, ജോ​യ്സ​ൻ ഇ​രു​മ്പ​ൻ, റോ​ബി​ൻ റാ​ഫേ​ൽ നേ​തൃ​ത്വം ന​ൽ​കി.