തി​രു​വ​ത്ര​യി​ൽ സി​പി​എം - കോ​ൺ​ഗ്ര​സ് സം​ഘ​ർ​ഷം; അ​ഞ്ചു​പേ​ർ​ക്കു പ​രി​ക്ക്
Tuesday, September 24, 2024 1:34 AM IST
ചാ​വ​ക്കാ​ട്: തി​രു​വ​ത്ര കോ​ട്ട​പ്പു​റ​ത്തു സി​പി​എം, കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ അ​ഞ്ചു​പേ​ർ​ക്കു പ​രി​ക്കേ​റ്റു.
യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ പു​ത്ത​ൻ​ക​ട​പ്പു​റം കാ​ളീ​ട​ക​ത്ത് ബി​ലാ​ൽ (19), ചാ​ലി​ൽ അ​ഫ്നാ​സ് (19), പാ​ലി​ൽ മി​ഥ്‌​ലാ​ജ് (19) എ​ന്നി​വ​രെ അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും സി​പി​എം മൂ​ന്നാം​വാ​ർ​ഡ് കൗ​ൺ​സി​ല​ർ പ്രി​യ മ​നോ​ഹ​ര​ൻ, സി​പി​എം തി​രു​വ​ത്ര ബ്രാ​ഞ്ച് അം​ഗം പി.​എ​സ്. മു​നീ​ർ എ​ന്നി​വ​രെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.
ഞാ​യ​റാ​ഴ്ച രാ​ത്രി ഏ​ഴു​മ​ണി​യോ​ടെ കോ​ട്ട​പ്പു​റം സെ​ന്‍റ​റി​ൽ കി​ഴ​ക്ക് സ​ർ​വീ​സ് റോ​ഡി​ലാ​ണ് സം​ഭ​വം. സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യു​ടെ​യും വാ​ർ​ഡ് കൗ​ൺ​സി​ല​റു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ യു​വാ​ക്ക​ളെ സം​ഘം​ചേ​ർ​ന്ന് ആ​ക്ര​മി​ച്ചെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ആ​രോ​പി​ച്ചു. റോ​ഡ​രി​കി​ലെ ത​ട്ടു​ക​ട​യി​ൽ​നി​ന്നു ചാ​യ​കു​ടി​ച്ചി​റ​ങ്ങി​യ സു​ഹൃ​ത്തു​ക്ക​ളാ​യ അ​ഞ്ചു​പേ​ർ റോ​ഡി​ൽ​നി​ന്ന് സെ​ൽ​ഫി എ​ടു​ക്കു​ന്ന സ​മ​യ​ത്ത് അ​തു​വ​ഴി​വ​ന്ന ഓ​ട്ടോ​റി​ക്ഷ​യു​ടെ വ​ഴി ത​ട​സ​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യും വാ​ർ​ഡ്‌ കൗ​ൺ​സി​ല​റു​മാ​യി​രു​ന്നു ഓ​ട്ടോ​യി​ൽ. റോ​ഡി​ൽ​നി​ന്നു നീ​ങ്ങി​നി​ൽ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​താ​ണ് വാ​ക്കു​ത​ർ​ക്ക​ത്തി​നു കാ​ര​ണ​മെ​ന്നു പ​റ​യു​ന്നു.


എ​ന്നാ​ൽ, ബൈ​ക്ക് അ​മി​ത​വേ​ഗ​ത്തി​ൽ ഓ​ടി​ച്ച​തി​നെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു സി​പി​എം പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു. ഇ​തു ബ​ഹ​ള​ത്തി​നു കാ​ര​ണ​മാ​യി. ആ​ളു​ക​ൾ ഓ​ടി​ക്കൂ​ടി ഇ​തു സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചു.

യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ ക​രെ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് ചാ​വ​ക്കാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ക​ട​നം ന​ട​ത്തി. പു​ത്ത​ൻ​ക​ട​പ്പു​റ​ത്തു​നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​നം കോ​ട്ട​പ്പു​റ​ത്തു സ​മാ​പി​ച്ചു. തു​ട​ർ​ന്നു​ന​ട​ന്ന പ്ര​തി​ഷേ​ധ​യോ​ഗം യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​ൺ​വീ​ന​ർ കെ.​വി. ഷാ​ന​വാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​സി​ഡ​ന്‍റ് ഷി​ഹാ​ബ് മ​ണ​ത്ത​ല അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ 15 സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കും ഒ​രു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നും എ​തി​രേ ചാ​വ​ക്കാ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു.