സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​ന്പ് ന​ട​ത്തി
Tuesday, September 24, 2024 1:35 AM IST
എ​ട​തി​രി​ഞ്ഞി: പ​ടി​യൂ​ര്‍ സ​ബ​ര്‍​മ​തി സാം​സ്‌​കാ​രി​ക വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സാ​മ്പ​ത്തി​ക​മാ​യും ശാ​രീ​രി​ക​മാ​യും അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്ക് പ്ര​തി​മാ​സ പെ​ന്‍​ഷ​ന്‍ വി​ത​ര​ണ​വും ശാ​ന്തി​ഭ​വ​ന്‍ പാ​ലി​യേ​റ്റി​വ് ഹോ​സ്പി​റ്റ​ലി​ന്‍റെ​യും ആ​സ്റ്റ​ര്‍ മെ​ഡി​സി​റ്റി ആ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ മെ​ഡി​ക്ക​ല്‍ ക്യാ​മ്പും ന​ട​ത്തി.

കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റും മു​ന്‍ എം​എ​ല്‍​എ​യുമാ​യ വി.​ടി. ബ​ല്‍​റാം യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ബ​ര്‍​മ​തി പ്ര​സി​ഡ​ന്‍റ് ബി​ജു ചാ​ണാ​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​തി​മാ​സ പെ​ന്‍​ഷ​ന്‍ വി​ത​ര​ണോ​ദ്ഘാ​ട​നം ഡി​സി​സി സെ​ക്ര​ട്ട​റി ശോ​ഭ സു​ബി​ന്‍ നി​ര്‍​വ​ഹി​ച്ചു. കെ​പി​സി​സി മു​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​പി. ജാ​ക്‌​സ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.


കോ​ണ്‍​ഗ്ര​സ് പ​ടി​യൂ​ര്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ.​ഐ. സി​ദ്ധാ​ര്‍​ഥ​ന്‍, പ​ടി​യൂ​ര്‍ ക്ഷീ​ര​സം​ഘം പ്ര​സി​ഡ​ന്‍റ് ടി.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ മാ​സ്റ്റ​ര്‍, പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ സു​ന​ന്ദ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. സ​ബ​ര്‍​മ​തി സെ​ക്ര​ട്ട​റി കെ.​കെ. ഷൗ​ക്ക​ത്ത​ലി സ്വാ​ഗ​ത​വും ട്ര​ഷ​റ​ര്‍ ഒ.​എ​ന്‍. ഹ​രി​ദാ​സ് ന​ന്ദി​യും പ​റ​ഞ്ഞു.