ദർശനത്തിന് ഭക്തജനത്തിരക്ക്; ഇന്നലെ നടന്നത് 86.66 ലക്ഷത്തിന്‍റെ വഴിപാട്
Sunday, September 22, 2024 7:18 AM IST
ഗു​രു​വാ​യൂ​ർ: അ​വ​ധി ദി​വ​സ​ങ്ങ​ൾ അ​ടു​പ്പി​ച്ചു​വ​ന്ന​തോ​ടെ ക്ഷേ ​ത്ര​ത്തി​ൽ ദ​ർ​ശ​ന​ത്തി​ന് വ​ൻ ഭ​ക്ത​ജ​ന​ത്തി​ര​ക്ക്. ദി​വ​സ​വും പു​ല​ർ​ച്ചെ മു​ത​ൽ ദ​ർ​ശ​ന​ത്തി​ന് ഭ​ക്ത​രു​ടെ നീ​ണ്ട നി​ര​യാ​ണ്. വ​രി​പ്പ​ന്ത​ൽ നി​റ​ഞ്ഞ​ശേ​ഷം വ​രി തെ​ക്കേ ന​ട​പ്പു​ര​യി​ലൂ​ടെ പ​ടി​ഞ്ഞാ​റെ ന​ട​പ്പ​ന്ത​ലും ക​ഴി​യു​ന്ന സ്ഥി​തി​യാ​ണ്. ഉച്ച​തിരി​ഞ്ഞ് 2.30 ഓ​ടെ​യാ​ണ് ഈ ​ദി​വ​സ​ങ്ങ​ളി​ൽ ക്ഷേ​ത്ര ന​ട അ​ട ച്ച​ത്. പി​ന്നീ​ട് 3.30ന് ​വീ​ണ്ടും തു​റ​ക്കും.


ഓ​ണാവ​ധിക്കാ​ല​വും പൊ​തു അ​വ​ധി​യുംകൂ​ടി വ​ന്ന​തോ​ടെ ഗു​രു​വാ​യൂ​രി​ൽ ഭ​ക്ത​രെക്കൊ​ണ്ടുനി​റ​ഞ്ഞു. ഇ​ന്ന​ലെ 86.66 ല​ക്ഷ​ത്തി​ന്‍റെ വ​ഴി​പാ​ടു​ക​ളാ​ണ് ഭ​ക്ത​ർ ന​ട​ത്തി​യ​ത്. 26.49 ല​ക്ഷം നെ​യ്‌വി​ള​ക്ക് ശീ​ട്ടാ​ക്കി​യു​ള്ള ദ​ർ​ശ​ന ഇ​നത്തി​ൽ ല​ഭി​ച്ചു. 24.19 ല​ക്ഷ​ത്തി​ന്‍റെ തു​ലാ​ഭാ​രം വ​ഴി​പ​ടും ന​ട​ത്തി. 382 ചോ​റൂ​ൺ വ​ഴി​പാ​ട് ന​ട​ന്നു. ദി​ന​ത്തി​ലെ അ​വ​സാ​ന ഞാ​യ​റാ​ഴ്ച​യാ​യ ഇ​ന്നും വ​ലി​യ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടും.