വെ​ള്ളാ​റ്റ​ഞ്ഞൂ​ർ പ​ള്ളി​യി​ൽ ഇ​ട​യസ​ന്ദ​ർ​ശ​നം
Monday, September 23, 2024 1:35 AM IST
വെള്ളാറ്റ​ഞ്ഞൂ​ർ: ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് വെ​ള്ളാ​റ്റ​ഞ്ഞൂ​ർ പ​രി​ശു​ദ്ധ ഫാ​ത്തി​മനാ​ഥ പ​ള്ളി​യി​ൽ ഇ​ട​യസ​ന്ദ​ർ​ശ​നം ന​ട​ത്തി.

രാ​വി​ലെ ഏ​ഴി​ന് പി​യാത്ത ​ജം​ഗ്ഷ​നി​ൽ വ​ര​വേ​ൽ​പ്പു ന​ൽ​കി.​ തു​ട​ർ​ന്ന് ഇ​രുച​ക്ര വാ​ഹ​നാ​ക​മ്പ​ടി​യി​ൽ ഘോ​ഷ​യാ​ത്ര പ​ള്ളി ഗേ​റ്റി​ൽ വി​കാ​രി ഫാ. ​സൈ​മ​ൺ തേ​ർ മഠത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ട്ര​സ്റ്റി​മാ​രാ​യ കെ.​ജെ. സേ​വ്യ​ർ, പി.​ഡി. ജോ​സ്, പ്രി​ൻ​സ് മു​രി​ങ്ങാ​ത്തേ​രി, പി.​എ​ഫ്. ജോ​സ​ഫ്, ക​മ്മി​റ്റി - ഇ​ട​വ​ക​ക്കാ​ർ ചേ​ർ​ന്ന് പ​ള്ളി​യി​ലേ​ക്കു സ്വീ​ക​രി​ച്ചു. ഇ​ട​യസ​ന്ദ​ർ​ശ​ന പ്രാ​ർ​ഥ​ന, ബി​ഷപ്പി​ന്‍റെ മു​ഖ്യകാ​ർ​മി​ക​ത്വ​ത്തി​ൽ അ​ർ​പ്പി​ച്ച വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഫാ. ​സൈ​മ​ൺ തേ​ർമ​ഠം, ഫാ. ​സി​നോ​ജ് നീ​ല​ങ്കാ​വി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി. കാ​ഴ്ച​വ​യ്പ്, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധിയോ​ഗം, കു​ടും​ബ​ക്കൂട്ടാ​യ്മ, ഏ​കോ​പ​ന സ​മി​തി​ക​ളു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ത്തി.


ഉ​ച്ചക​ഴി​ഞ്ഞ് കു​ടും​ബ സ​മ്മേ​ള​ന​മേ​ഖ​ല സ​ന്ദ​ർ​ശ​ന​ങ്ങ​ൾ​ക്ക് ശേ​ഷം സം​യു​ക്തയോ​ഗ​വും സ​മാ​പ​നസ​മ്മേ​ള​ന​വും ന​ട​ന്നു.