മിനി​മം വേ​ത​നം അ​ടി​സ്ഥാ​ന​മാ​ക്കി തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ ബോ​ണ​സ് അ​നു​വ​ദി​ക്കു​ക: എ​ഐ​ടി​യു​സി
Monday, September 23, 2024 1:35 AM IST
പാ​ല​പ്പി​ള്ളി: കേ​ന്ദ്ര ഗ​വ​ൺ​മെന്‍റ് പു​റ​പ്പെ​ടു​വി​ച്ച ബോ​ണ​സ് നി​യ​മഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ തോ​ട്ടം ഉ​ട​മ​ക​ൾ ന​ട​ത്തി​യ നി​യ​മ പോ​രാ​ട്ടം ത​ള്ളി​ക്കള​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ മി​നി​മം വേ​ത​ന​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ബോ​ണ​സ് കു​ടി​ശി​ക ഉ​ൾ​പ്പെ​ടെ വി​ത​ര​ണം ചെ​യ്യാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് റ​ബ്ബ​ർ എ​സ്റ്റേ​റ്റ് വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ എ​ഐ​ടി​യു​സി പാ​ല​പ്പി​ള്ളി 54-ാം വാ​ർ​ഷി​ക സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

തൊ​ഴി​ലാ​ളി​ക​ളു​ടെ നി​യ​മ​പ​ര​മാ​യ ചി​കി​ത്സാ ആ​നു​കൂ​ല്യ​ങ്ങ​ൾ ത​ട​ഞ്ഞുവെ​യ്ക്കു​ക​യും നി​ഷേ​ധി​ക്കു​ക​യും ചെ​യ്യു​ന്ന മാ​നേ​ജ്മെ​ന്‍റു​ക​ളു​ടെ ന​ട​പ​ടി​ക​ൾ പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും സ​മ്മേ​ള​നം കു​റ്റ​പ്പെ​ടു​ത്തി. ഇ​ക്കാ​ര​ത്തി​ൽ തൊ​ഴി​ൽവ​കു​പ്പ് ഇ​ട​പെ​ട​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെട്ടു.

എ​ഐ​ടി​യു​സി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. രാ​ജേ​ന്ദ്ര​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഡ്വ. എം.​എ.​ ജോ​യ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. പ്രി​ൻ​സ്, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സി.​യു. പ്രി​യ​ൻ, സി​പി​ഐ വ​ര​ന്ത​ര​പ്പി​ള്ളി ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ബി​നോ​യ് ഞെ​രി​ഞ്ഞാം​പ്പി​ള്ളി, പാ​ല​പ്പി​ള്ളി ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എം.​ബി. ജ​ലാ​ൽ, ജു​മൈ​ല​ത്ത്, നി​മ്മി സു​ഭാ​ഷ്, ടി.​കെ. സു​ധീ​ഷ്, പി.​ബി. മ​നോ​ജ്,കെ.​കെ. ര​വി, പി.​എ.​ഹു​സൈ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.