കോ​ട്ട​പ്പു​റം ക​ത്തീ​ഡ്ര​ലി​ൽ മാ​ലാ​ഖ​യു​ടെ തി​രു​നാ​ൾ നാ​ളെ കൊ​ടി​യേ​റും
Sunday, September 22, 2024 7:17 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: കോ​ട്ട​പ്പു​റം സെ​ന്‍റ് മൈ​ക്കി​ൾ​സ് ക​ത്തീ​ഡ്ര​ലി​ൽ വി​ശു​ദ്ധ മി​ഖാ​യേ​ൽ മാ​ലാ​ഖ​യു​ടെ മ​ധ്യ​സ്ഥ​തി​രു​നാ​ളി​ന് നാ​ളെ കൊ​ടി​ക​യ​റും. തി​രു​നാ​ൾ ആ​ഘോ​ഷം 29ന് ​സ​മാ​പി​ക്കും.

തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ആ​രം​ഭം​കു​റി​ച്ചു​ള്ള കു​ടും​ബ ന​വീ​ക​ര​ണ​ധ്യാ​ന​വും ന​വ​നാ​ൾ ദി​ന​ങ്ങ​ളും സ​മാ​പി​പ്പി​ച്ചു. നാ​ളെ വൈ​കി​ട്ട് 5.30ന് ​കോ​ഴി​ക്കോ​ട് രൂ​പ​ത മെ​ത്രാ​ൻ റ​വ.​ഡോ. വ​ർ​ഗീ​സ് ച​ക്കാ​ല​യ്ക്ക​ൽ തി​രു​നാ​ൾ കൊ​ടി​യേ​റ്റ് നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി, വ​ച​ന​പ്ര​ഘോ​ഷ​ണം, ലി​റ്റി​നി. രാ​ത്രി 7.30ന് ​ക​ലാ​പ​രി​പാ​ടി​യും ഉ​ണ്ടാ​കും. 24ന് ​വൈ​കി​ട്ട് അ​ഞ്ചി​ന് ജ​പ​മാ​ല, ദി​വ്യ​ബ​ലി, ലി​റ്റി​നി. മോ​ൺ. റോ​ക്കി റോ​ബി​ൻ ക​ള​ത്തി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം​വ​ഹി​ക്കും. ഡോ. ​ഫെ​ലി​ക്സ് ച​ക്കാ​ല​യ്ക്ക​ൽ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. 25ന് ​ജ​പ​മാ​ല, ദി​വ്യ​ബ​ലി, വ​ച​ന​പ്ര​ഘോ​ഷ​ണം, ലി​റ്റി​നി. ഇ​ട​വ​ക​യി​ലെ വൈ​ദി​ക​ർ കാ​ർ​മി​ക​ത്വം​വ​ഹി​ക്കും.

രാ​ത്രി 7.30ന് ​കു​ടും​ബ​യൂ​ണി​റ്റു​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ. 26ന് ​വൈ​കീ​ട്ട് അ​ഞ്ചി​ന് ജ​പ​മാ​ല, പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി, ലി​റ്റി​നി. ബി​ഷ​പ് എ​മി​രി​റ്റ​സ് ഡോ. ​ജോ​സ​ഫ് കാ​രി​ക്ക​ശേ​രി മു​ഖ്യ​കാ​ർ​മി​ക​ത്വം​വ​ഹി​ക്കും. ഫാ. ​ജോ​സ​ഫ് മാ​ളി​യേ​ക്ക​ൽ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. 27ന് ​വൈ​കീ​ട്ട് അ​ഞ്ചി​ന് ജ​പ​മാ​ല, പ്ര​സു​ദേ​ന്തി വാ​ഴ്ച, ദി​വ്യ​ബ​ലി, ലി​റ്റി​നി. ഫാ. ​ഫ്രാ​ൻ​സി​സ് റാ​ഫേ​ൽ കൈ​ത​ത്ത​റ മു​ഖ്യ​കാ​ർ​മി​ക​നാ​കും. ഫാ. ​ഡ​യ​സ് വി​ല​യ​മ​ര​ത്തി​ങ്ക​ൽ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. 28ന് ​വൈ​കീ​ട്ട് അ​ഞ്ചി​ന് രൂ​പം എ​ഴു​ന്ന​ള്ളി​ച്ചു​വ​യ്ക്ക​ൽ, വേ​സ്പ​ര തു​ട​ർ​ന്ന് പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി, ലി​റ്റി​നി. റ​വ. ഡോ. ​ആ​ന്‍റ​ണി വാ​ലു​ങ്ക​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം​ന​ൽ​കും.


ഫാ. ​ക്ലോ​ഡി​ൻ ബി​വേ​ര വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. തി​രു​നാ​ൾ​ദി​ന​മാ​യ 29ന് ​രാ​വി​ലെ 9.30ന് ​പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി, ബി​ഷ​പ് എ​മരി​റ്റ​സ് റ​വ.​ഡോ. ഫ്രാ​ൻ​സി​സ് ക​ല്ല​റ​യ്ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം​വ​ഹി​ക്കും. ഫാ. ​ബെ​യ്സി​ൽ പാ​ദു​വ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, വൈ​കി​ട്ട് നാ​ലി​നും ആ​റി​നും ദി​വ്യ​ബ​ലി, രൂ​പം എ​ടു​ത്തു​വ​യ്ക്ക​ൽ. രാ​ത്രി എ​ട്ടി​ന് മെ​ഗാ​ഷോ​യും ഉ​ണ്ടാ​കു​മെ​ന്ന് വി​കാ​രി ഫാ. ​ജാ​ക്സ​ൺ വ​ലി​യ​പ​റ​മ്പി​ൽ, സ​ഹ​വി​കാ​രി​മാ​രാ​യ ഫാ. ​അ​നീ​ഷ് ജോ​സ​ഫ് പു​ത്ത​ൻ​പ​റ​മ്പി​ൽ, ഫാ. ​ജോ​ബി​ൻ ത​യ്യി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.