വടക്കാഞ്ചേരി ന​ഗ​ര​സ​ഭയില്‌ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ഏ​ഴ് വി​യോ​ജ​ന​ക്കു​റി​പ്പ്
Tuesday, September 24, 2024 1:35 AM IST
വ​ട​ക്കാ​ഞ്ചേ​രി: ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി​യോ​ഗ​ത്തി​ൽ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ഏ​ഴ് വി​യോ​ജ​ന​ക്കു​റി​പ്പ്. വ​ട​ക്കാ​ഞ്ചേ​രി ഗ്രൗ​ണ്ട്, ചെ​യ​ർ​മാ​ന്‍റെ വ​ണ്ടി​യു​ടെ മെ​യി​ന്‍റ​ന​ൻ​സ്, ജ​ന​ങ്ങ​ളി​ൽ​നി​ന്നു മാ​ലി​ന്യം ശേ​ഖ​രി​ക്കാ​ൻ പ​ണം​പി​രി​ച്ചി​ട്ട് മാ​ലി​ന്യം നീ​ക്കം​ചെ​യ്യാ​ൻ ല​ക്ഷ​ങ്ങ​ൾ ന​ഗ​ര​സ​ഭ​യി​ൽ​നി​ന്ന് ചെ​ല​വാ​ക്കി​യ​ത്, ദി​വ​സ​വേ​ത​ന​ക്കാ​രു​ടെ പു​ന​ർ​നി​യ​മ​നം, പ്ര​ള​യ​ത്തി​ൽ ഇ​ടി​ഞ്ഞു​വീ​ണ മ​ണ്ണ് വ​ൻ തു​ക​യ്ക്ക് തീ​രു​മാ​ന​മി​ല്ലാ​തെ വി​റ്റ​ത്, ച​ണ്ടി​ക്കു​ളം മ​ണ്ണ് അ​ഴി​മ​തി, പ്ര​ള​യ​ത്തി​ൽ ഇ​ടി​ഞ്ഞു​വി​ണ മ​ണ്ണ് നീ​ക്കം​ചെ​യ്യാ​ൻ എ​ന്ന പേ​രി​ൽ ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ക്കാ​നു​ള്ള ശ്ര​മം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലാ​ണ് വി​യോ​ജ​ന​ക്കു​റി​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.


കേ​ന്ദ്ര ധ​ന​കാ​ര്യ ക​മ്മീ​ഷ​ൻ ഗ്രാ​ന്‍റ് ന​ഷ്ട​പ്പെ​ടാ​നു​ണ്ടാ​യ സാ​ഹ​ച​ര്യം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ പ്ര​മേ​യ​ത്തി​ന് ചെ​യ​ർ​മാ​ൻ അ​നു​മ​തി ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് പ്ര​തി​പ​ക്ഷം ന​ടു​ത്ത​ള​ത്തി​ൽ ഇ​റ​ങ്ങി പ്ര​മേ​യം വാ​യി​ച്ച് പ്ര​തി​ഷേ​ധി​ച്ച​ത്.

ന​ഗ​ര​സ​ഭ​യി​ൽ ഭ​ര​ണ​പ​ക്ഷം വ​ൻ കൊ​ള്ളന​ട​ത്തു​ക​യാ​ണെ​ന്നും ശ​ക്ത​മാ​യ അ​ന്വേ​ഷ​ണം​വേ​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളാ​യ കെ. ​അ​ജി​ത്കു​മാ​ർ, എ​സ്എ​എ ആ​സാ​ദ്, കെ.​ടി. ജോ​യ്, വൈ​ശാ​ഖ് നാ​രാ​യ​ണ​സ്വാ​മി, സ​ന്ധ്യ കൊ​ട​ക്കാ​ട​ത്ത്, ബു​ഷ്റ റ​ഷീ​ദ് എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.