231 ഭൂ​ര​ഹി​ത ഭ​വ​ന​ര​ഹി​ത​ർ​ക്ക് ഭൂ​മി; മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം​ചെ​യ്യും
Sunday, September 22, 2024 7:18 AM IST
തൃ​ശൂ​ർ: ലൈ​ഫ് മി​ഷ​ന്‍റെ ഭാ​ഗ​മാ​യി മാ​റ്റാം​പു​റ​ത്തു​ള്ള തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ന്‍റെ ഭൂ​മി​യി​ൽ​നി​ന്നു മൂ​ന്നു സെ​ന്‍റ് വീ​തം 231 ഭൂ​ര​ഹി​ത ഭ​വ​ന​ര​ഹി​ത​ർ​ക്കു ന​ൽ​കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ ഉ​ച്ച​യ്ക്കു 12ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും. ലൈ​ഫ് മി​ഷ​ൻ ഒ​ന്നാം​ഘ​ട്ട​ത്തി​ൽ സ്വ​ന്ത​മാ​യി ഭൂ​മി​യു​ള്ള​വ​ർ​ക്കാ​ണു കോ​ർ​പ​റേ​ഷ​ൻ ധ​ന​സ​ഹാ​യം ന​ൽ​കി​യ​ത്. 2017ൽ ​സം​സ്ഥാ​ന സ​ർ​ക്കാ​രും കോ​ർ​പ​റേ​ഷ​നും അം​ഗീ​ക​രി​ച്ച 231 പേ​ർ​ക്കാ​ണു ഭൂ​മി ന​ൽ​കു​ന്ന​ത്.

കോ​ർ​പ​റേ​ഷ​നി​ലെ ഭൂ​മി​യു​ള്ള ഭ​വ​ന​ര​ഹി​ത​ർ​ക്കാ​യി ന​ട​പ്പാ​ക്കി​യ പി​എം​വൈ​എ അ​ർ​ബ​ൻ ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​യി​ൽ പ​ത്തു ഡി​പി​ആ​റു​ക​ളി​ലാ​യി 2,403 ഗു​ണ​ഭോ​ക്താ​ക്ക​ളു​ണ്ടാ​യി. ഇ​തി​ൽ 1,860 വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി. 543 വീ​ടു​ക​ളു​ടെ നി​ർ​മാ​ണം വി​വി​ധ ഘ​ട്ട​ത്തി​ലാ​ണ്. ഭൂ​മി​യു​ള്ള​വ​ർ​ക്കു തു​ട​ർ​ന്നും ആ​നു​കൂ​ല്യം ന​ൽ​കും.


2017ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ച ഭൂ​ര​ഹി​ത ഭ​വ​ന​ര​ഹി​ത പ​ട്ടി​ക​യി​ലെ 600 പേ​രി​ൽ പ​ട്ടി​ക​ജാ​തി ഒ​ഴി​കെ​യു​ള്ള 231 ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കാ​ണു മാ​ട​ക്ക​ത്ത​റ പ​ഞ്ചാ​ത്തി​ലെ മാ​റ്റാം​പു​റ​ത്തു​ള്ള 16.50 ഏ​ക്ക​ർ സ്ഥ​ല​ത്തു മൂ​ന്നു സെ​ന്‍റ് വീ​തം ന​ൽ​കു​ന്ന​ത്.

ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ എം.​കെ. വ​ർ​ഗീ​സ്, മ​ന്ത്രി​മാ​രാ​യ കെ. ​രാ​ജ​ൻ, ആ​ർ. ബി​ന്ദു, കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി, പി. ​ബാ​ല​ച​ന്ദ്ര​ൻ എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. പ്രി​ൻ​സ്, ക​ള​ക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. ഡെ​പ്യൂ​ട്ടി മേ​യ​ർ എം.​എ​ൽ. റോ​സി, വ​ർ​ഗീ​സ് ക​ണ്ടം​കു​ള​ത്തി, പി.​കെ. ഷാ​ജ​ൻ, സാ​റാ​മ്മ റോ​ബ്സ​ണ്‍, ക​രോ​ളി​ൻ പെ​രി​ഞ്ചേ​രി എ​ന്നി​വ​രും വാ​ർ​ത്താ​ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.