അ​ഴീ​ക്കോ​ട് - മു​ന​മ്പം കാ​യ​ൽ നീ​ന്തി​ക്ക​ട​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം
Sunday, September 22, 2024 7:18 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: ര​ണ്ടു​മാ​സ​ത്തി​ലേ​റെ​യാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന അ​ഴീ​ക്കോ​ട് - മു​ന​മ്പം ഫെ​റി സ​ർ​വീ​സ് പു​നഃ​രാ​രം​ഭി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് കൈ​പ്പ​മം​ഗ​ലം നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ഞ്ഞി​ര​പ്പു​ഴ നീ​ന്തി​ക്ക​ട​ന്ന് പ്ര​തി​ഷേ​ധി​ച്ചു.

അ​ഴീ​ക്കോ​ട് ഇ​ർ​ഷാ​ദ് സ്കൂ​ളി​ന് മു​ന്നി​ൽ​നി​ന്നു ആ​രം​ഭി​ച്ച പ്ര​ക​ട​ന​വും പ്ര​തി​ഷേ​ധ​യോ​ഗ​വും ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശോ​ഭ സു​ബി​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ക​രാ​റു​കാ​ർ ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്നാ​ണ് ഫെ​റി സ​ർ​വീ​സ് താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ച​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ന​ട​ത്തി​യ അ​നു​ര​ഞ്ജ​ന​ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ സ​ർ​വീ​സ് മു​ട​ങ്ങി. ബോ​ട്ട് സ​ർ​വീ​സ് ഉ​ട​ൻ പു​ന​രാ​രം​ഭി​ച്ചി​ല്ലെ​ങ്കി​ൽ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ വ​ഴി​യി​ൽ ത​ട​യു​ന്ന​ത​ട​ക്ക​മു​ള്ള സ​മ​ര​മാ​ർ​ഗ​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


മു​ന​മ്പം​ക​ട​വി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സി​ൽ കൊ​ടി​കു​ത്തി​യി​തി​നു​ശേ​ഷ​മാ​ണ് നീ​ന്തി​യ പ്ര​വ​ർ​ത്ത​ക​ർ തി​രി​ച്ചു​പോ​ന്ന​ത്. യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എ. അ​ഫ്സ​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ​എ​സ്യു സം​സ്ഥാ​ന ക​ൺ​വീ​ന​ർ ആ​സി​ഫ് മു​ഹ​മ്മ​ദ്, ഇ​സ്ഹാ​ഖ് ഹു​സൈ​ൻ, കെ.​എ​സ്. ശൂ​ഹൈ​ൽ, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് സെ​ക്ര​ട്ട​റി സി.​എ. റ​ഷീ​ദ്, പി.​എ. ക​രു​ണാ​ക​ര​ൻ, പി.​എം. ലി​യ​ക​ത്ത്, ന​ജീ​ബ് പി. ​മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.