റോ​ഡ​രി​കി​ൽ മാ​ലി​ന്യ​ം ത​ള്ളി
Tuesday, October 22, 2024 3:20 AM IST
ചെ​റു​പു​ഴ: കാ​ക്ക​യം​ചാ​ൽ-​കൊ​ല്ലാ​ട റോ​ഡ​രി​കി​ൽ മാ​ലി​ന്യ​ം ത​ള്ളി. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ൾ ചാ​ക്കി​ൽ നി​റ​ച്ച് റോ​ഡ​രി​കി​ൽ ത​ള്ളി​യ​ത്. ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ന്‍റെ മി​നി എം​സി​എ​ഫി​ന് സ​മീ​പ​മാ​ണ് വ​ൻ​തോ​തി​ൽ മാ​ലി​ന്യം ത​ള്ളി​യ​ത്.

പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും ഉ​ണ്ട്. ചീ​ഞ്ഞ ഭ​ക്ഷ​ണാ​വ​ശി​ഷ്ടം കൂ​ട്ട​മാ​യി എ​ത്തി​യ നാ​യ്ക്ക​ൾ ക​ടി​ച്ച് ചാ​ക്കി​ൽ നി​ന്ന് പു​റ​ത്ത് ചാ​ടി​ച്ച​തോ​ടെ ക​ടു​ത്ത ദു​ർ​ഗ​ന്ധ​മാ​ണ് പ്ര​ദേ​ശ​ത്ത് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ന് സ​മീ​പ​മാ​ണ് മാ​ലി​ന്യ​ങ്ങ​ൾ കൊ​ണ്ടു​വ​ന്നു ത​ള്ളി​യ​ത്. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.