മ​ല​യോ​ര​ം എ​ലി​പ്പ​നി ഭീഷണിയിൽ
Tuesday, October 22, 2024 3:20 AM IST
ഇ​ര​ിട്ടി: മ​ല​യോ​ര പ​ഞ്ചാ​യ​ത്തു​ക​ളി​ൽ എ​ലി​പ്പ​നി വ​ർ​ധി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. അ​യ്യ​ൻ​കു​ന്ന്, ആ​റ​ളം, പാ​യം, ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ എ​ലി​പ്പ​നി റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. അ​യ്യ​ൻ​കു​ന്നി​ൽ എ​ട്ട് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ആ​ളം, പാ​യം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഒ​ന്നും, ഉ​ളി​ക്ക​ല്ലി​ൽ ര​ണ്ടും റി​പ്പോ​ർ​ട്ട് ചെ​യ്തിട്ടുണ്ട്. ജി​ല്ല​യി​ൽ മൊ​ത്തം 140 കേ​സു​ക​ളാ​ണ് ഇ​പ്പോ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ 67 സം​ശ​യാ​സ്പ​ദ​മാ​യ കേ​സു​ക​ളും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

പ്ര​തി​രോ​ധം
ശ​ക്തി​പ്പെ​ടു​ത്തി
ആ​രോ​ഗ്യ​വ​കു​പ്പ്

എ​ലി​പ്പ​നി ബാ​ധി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ശ​ക്ത​മാ​യ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് സ്വീ​ക​രി​ച്ച് വ​രു​ന്ന​ത്. കോ​ള​നി​ക​ളും അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് കൂ​ടു​ത​ൽ ബോ​ധ​വ​ത്ക​ര​ണ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.

മ​ണ്ണ്, ചെ​ളി, ഓ​വു​ചാ​ലു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ, അ​യ​ൽ സം​സ്ഥാ​ങ്ങ​ളി​ൽ ഇ​ഞ്ചി കൃ​ഷി​ക്ക് പോ​കു​ന്ന​വ​ർ, ക്ഷീ​ര ക​ർ​ഷ​ക​ർ, അ​റ​വു​ശാ​ല തൊ​ഴി​ലാ​ളി​ക​ൾ, മാ​ലി​ന്യ സം​സ്ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ എ​ന്ന​വ​ർ​ക്കാ​ണ് അ​സു​ഖം പി​ടി​പെ​ടാ​നു​ള്ള സാ​ധ്യ​ത കൂടുതൽ. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ ആ​ഴ്ച​യി​ൽ ഒ​രി​ക്ക​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം പ്ര​തി​രോ​ധ മ​രു​ന്ന് ക​ഴി​ച്ചാ​ൽ രോ​ഗ​ത്തെ നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യും.


മ​ണ്ണി​ൽ ജോ​ലി​ചെ​യ്യു​ന്ന​വ​ർ ഗ്ലൗ​സും ഷൂ​സും ഉ​ൾ​പ്പെ​ടെ ഉ​പ​യോ​ഗി​ക്ക​ണം എ​ന്നാ​ണ് ആ​രോ​ഗ്യ വി​ഭാ​ഗം ന​ൽ​കു​ന്ന മു​ന്ന​റി​യി​പ്പ് . പ​നി, ത​ല​വേ​ദ​ന , ശ​രീ​ര വേ​ദ​ന , ക്ഷീ​ണം തു​ട​ങ്ങി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കാ​ണു​ബോ​ൾ ത​ന്നെ ചി​കി​ത്സ തേ​ടേ​ണ്ട​താ​ണ് .

അ​യ്യ​ൻകുന്നി​ലും
പാ​യ​ത്തും
ബോ​ധ​വ​ത്ക​ര​ണ
ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു

അ​യ്യ​ൻകുന്നി​ൽ ന​ട​ന്ന എ​ലി​പ്പ​നി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും പ്ര​ധി​രോ​ധ മ​രു​ന്ന് വി​ത​ര​ണ​വും ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​ര്യാ​ച്ച​ൻ പൈ​പ്പ​ള്ളി​കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു അ​ങ്ങാ​ടി​ക്ക​ട​വ് പി ​എ​ച് സി ​മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ര​ഞ്ജി​ത് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു . ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ വി.​വി. രാ​ജേ​ഷ് , ജൂ​നി​യ​ർ ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ പി.​പി. സ​ന്തോ​ഷ്‌ കു​മാ​ർ ബോ​ധ​വ​ത്കാ​ര​ണ ക്ലാ​സ്സ്‌ എ​ടു​ത്തു. ശു​ചി​ത്വ​മി​ഷ​ൻ റി​സോ​ഴ്‌​സ് പേ​ഴ്സ​ൺ പി. ​സ​ജി​ത , വി ​ഇ ഒ ​മാ​രാ​യ ക​വി​ത ജി ​നാ​യ​ർ, ഹെ​ൻ​സ ല​യോ​ള ജൂ​നി​യ​ർ ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ എ​സ്. സി. ​അ​രു​ൺ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പാ​യം പ​ഞ്ചാ​യ​ത്തി​ൽ വ​ള്ളി​ത്തോ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക്വി​റ്റ് വീ​ൽ​സ് എ​ലി​പ്പ​നി നി​യ​ന്ത്ര​ണ ക്യാ​മ്പ​യി​ൻ ആ​യി​ര​ക്ക​ളം കോ​ള​നി​യി​ൽ ഇ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യും.