ആ​രോ​ഗ്യ​സ​ർ​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വം: കോ​ഴി​ക്കോ​ട് മു​ന്നി​ൽ
Sunday, October 20, 2024 7:26 AM IST
പെ​രി​യ: ആ​യം​പാ​റ സീ​മെ​റ്റ് ന​ഴ്സിം​ഗ് കോ​ള​ജി​ൽ ന​ട​ക്കു​ന്ന ആ​രോ​ഗ്യ​സ​ർ​വ​ക​ലാ​ശാ​ല ഉ​ത്ത​ര​മേ​ഖ​ലാ ക​ലോ​ത്സ​വ​ത്തി​ൽ സ്റ്റേ​ജി​ന​ങ്ങ​ളു​ടെ ആ​ദ്യ​ദി​നം പി​ന്നി​ടു​മ്പോ​ൾ 142 പോ​യി​ന്‍റു​മാ​യി കോ​ഴി​ക്കോ​ട് ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് മു​ന്നി​ൽ. 60 പോ​യി​ന്‍റു​മാ​യി ക​ണ്ണൂ​ർ ഗ​വ.​ആ​യു​ർ​വേ​ദ കോ​ള​ജ് ര​ണ്ടാം​സ്ഥാ​ന​ത്തും 58 പോ​യി​ന്‍റു​മാ​യി കോ​ഴി​ക്കോ​ട് മു​ക്കം കെ​എം​സി​ടി മെ​ഡി​ക്ക​ൽ കോ​ള​ജ് മൂ​ന്നാം സ്ഥാ​ന​ത്തു​മാ​ണ്.

സി.​എ​ച്ച്.​കു​ഞ്ഞ​മ്പു എം​എ​ൽ​എ സ്റ്റേ​ജി​ന മ​ത്സ​ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഗാ​യി​ക​യും സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ളു​വ​ൻ​സ​റു​മാ​യ ജ​യ​ര​ഞ്ജി​ത മു​ഖ്യാ​തി​ഥി​യാ​യി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​മ​ണി​ക​ണ്ഠ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ന​വാ​സ് പാ​ദൂ​ർ, പു​ല്ലൂ​ർ പെ​രി​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ.​അ​ര​വി​ന്ദ​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​ല​ത, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ജ​യിം​സ് ചാ​ക്കോ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ സ്മി​താ​റാ​ണി, ബാ​ബു ക​ല്യോ​ട്ട്, റി​ഷി​ത സി.​പ​വി​ത്ര​ൻ, കെ.​പ്ര​ണ​വ്, ക​നി​ഷ്ക എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.